HOME
DETAILS
MAL
പന്ത്രണ്ടുകാരന് ഗര്‍ഭിണിയാക്കിയെന്ന പരാതി: കൂടുതല്‍ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്
backup
November 10 2016 | 03:11 AM
കൊച്ചി: തന്നെ ഗര്‍ഭിണിയാക്കിയത് 12 വയസകാരനാണെന്ന പതിനേഴുകാരിയുടെ പരാതിയെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഗര്‍ഭത്തിന് ഉത്തരവാദിയായ വ്യക്തിയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് പെണ്‍കുട്ടി പന്ത്രണ്ടുകാരനെതിരേ ആരോപണം ഉന്നയിക്കുന്നതെന്ന സംശയിക്കാവുന്നതാണെന്ന് കമ്മീഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി.മോഹന്‍ദാസ് നടപടിക്രമത്തില്‍ നിരീക്ഷിച്ചു.
ആരോപണവിധേയനായ പന്ത്രണ്ടുകാരന്റെ പ്രത്യുത്പ്പാദനശേഷിയെ കുറിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് കമ്മീഷന് ഉത്തരവിട്ടു. പരിചയസമ്പന്നനായ ഡോക്ടറുടെ നേതൃത്വത്തിലാകണം മെഡിക്കല്‍ പരിശോധന നടത്തേണ്ടത്. സംഭവത്തില്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും കമ്മീഷന് സിറ്റി പൊലിസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."