HOME
DETAILS

പുരാവസ്തു; ദുരിതം പേറി എയ്യാല്‍ ഗ്രാമത്തിലെ നൂറിലേറെ കുടുംബങ്ങള്‍

  
backup
November 10 2016 | 05:11 AM

%e0%b4%aa%e0%b5%81%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%aa%e0%b5%87%e0%b4%b1%e0%b4%bf-%e0%b4%8e%e0%b4%af

നിരോധിത പ്രദേശം ഉള്‍പ്പെട്ട ചുറ്റളവില്‍ അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ രണ്ട@് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും


റഷീദ് എരുമപ്പെട്ടി  


എരുമപ്പെട്ടി: പൈതൃകത്തിന്റെ ശേഷിപ്പുകളായ ചരിത്ര സ്മാരകങ്ങളും പുരാവസ്തുക്കളും നാടിന് അലങ്കാരവും അഭിമാനവുമാണ്. എന്നാല്‍ ഒരു പുരാവസ്തു മൂലം നൂറിലേറെ കുടുംബങ്ങള്‍ ഇന്ന് ദുരിതം പേറുകയാണ്. കടങ്ങോട് പഞ്ചായത്തിലെ എയ്യാല്‍ ഗുഹയ്ക്ക് സമീപം താമസിക്കുന്ന കുടുംബങ്ങളാണ് ഈ സംരക്ഷിത സ്മാരകത്തിന്റെ നിയന്ത്രണ രേഖയില്‍ കുടുങ്ങി കിടക്കുന്നത്.  
എയ്യാല്‍ ചരിത്രസ്മാരകത്തിന്റെ കഥ തുടങ്ങുന്നത് ഇങ്ങിനെയാണ്. പുരാതന കാലം മുതല്‍ക്കെ എയ്യാലിലെ ഒഴിഞ്ഞ പറമ്പില്‍ ഉയര്‍ന്ന് നിന്നിരുന്ന വെട്ടുകല്‍ തൂണിനെ നാട്ടുകാര്‍ ഭീതിയോടെയാണ് നോക്കി ക@ണ്ടിരുന്നത്. കാലങ്ങള്‍ കടന്ന് പോയപ്പോള്‍ ചരിത്ര ഗവേഷണ സംഘം എയ്യാലിലുമെത്തി.  മാസങ്ങള്‍  നീണ്ട@ ഖനനത്തിനൊടുവില്‍ മണ്ണില്‍ ഒളിഞ്ഞ് കിടന്നിരുന്ന ചരിത്ര രഹസ്യങ്ങള്‍ പുറത്തെടുത്തു. ബി.സി.300 നും  ഏ.ഡി. 200 നും ഇടയില്‍ മഹാശിലായുഗ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന മണ്‍ പാത്രങ്ങളും ഇരുമ്പ് ഉപകരണങ്ങളും  എ.ഡി.ഒന്നാം നൂറ്റാ@ണ്ടിലെ റോമന്‍ സ്വര്‍ണ്ണ നാണയങ്ങളും  വെള്ളി നാണയങ്ങളും ഇവിടെ നിന്ന് ക@െണ്ടടുത്തു.  
ഇതോടെ എയ്യാല്‍ ഗ്രാമവും വെട്ടുകല്‍ ഗുഹയും  ഭാരതത്തിന്റെ സുപ്രധാന ചരിത്ര രേഖകളില്‍ ഇടം നേടി.  1951 ല്‍ കേന്ദ്ര സര്‍ക്കാര്‍  എയ്യാല്‍ ഗുഹ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴില്‍ ഉള്‍പ്പെടുത്തി. 2010 പുരാവസ്തു സംരക്ഷണ നിയമഭേദഗതി  പ്രാബല്യത്തില്‍ വന്നതോടെ ഗുഹയുടെ സമീപവാസികളായ ജനങ്ങളുടെ ജീവിതം  തകിടം മറിയുകയായിരുന്നു.
ഈ നിയമ പ്രകാരം ഗുഹയുടെ നാല് അതിരുകളില്‍ നിന്നും മുന്നൂറ് മീറ്റര്‍ ദൂരം നിയന്ത്രിത പ്രദേശമായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചു. നിരോധിത പ്രദേശം ഉള്‍പ്പെട്ട ചുറ്റളവില്‍ അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ രണ്ട@് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. ഏറെകാലം നാട്ടുകാരുടെ സംരക്ഷണത്തിലായിരുന്ന എയ്യാല്‍ ഗുഹ ഇതോടെ നാട്ടുകാരുടെ ജീവിത സ്വാതന്ത്ര്യത്തിന് പ്രതികൂലമായി മാറുകയായിരുന്നു.
സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ച 300 മീറ്റര്‍ പരിധിയില്‍ ഏതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ദേശീയ സ്മാരക അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ നാട്ടുകാര്‍ വെട്ടിലായി. വര്‍ഷങ്ങളോളം പഴക്കമുള്ള മണ്ണ് ഇഷ്ടിക കൊണ്ടണ്ട് നിര്‍മിച്ച നിരവധി വീടുകളാണ് പ്രദേശത്തുള്ളത്. കാലപഴക്കം കൊ@ണ്ട് ഭൂരിഭാഗം വീടുകളും വിള്ളലുള്ളവയാണ്. ഈ വീടുകള്‍ പുനര്‍ നിര്‍മിക്കാനും ശോചനാലയവും കിണറും നിര്‍മിക്കാനും  ദേശീയ സ്മാരക അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതാണ് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കുന്നത്.
നിര്‍ധന കുടുംബങ്ങള്‍ക്ക് ത്രിതല പഞ്ചായത്തില്‍ നിന്നും കാലാ കാലങ്ങളില്‍ ഭവന നിര്‍മാണത്തിന് ഫ@ണ്ട് അനുവദിക്കുന്നുണ്ടെണ്ടങ്കിലും ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാല്‍ ഫ@ണ്ട് പാഴായി പോവുകയാണ് പതിവ്. നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥകള്‍ ലളിതമാക്കണമെന്നാവശ്യപ്പെട്ട് ഒട്ടനവധി പ്രക്ഷോപങ്ങളാണ് നാട്ടുകാര്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ഭരണകേന്ദങ്ങള്‍ ജനങ്ങളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുമ്പോള്‍  അഭിമാനങ്ങളായ സ്മാരകങ്ങളും പുരാവസ്തുക്കളും നാടിന്റെ ശാപമായി മാറുകയാണ്.  




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  25 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  25 days ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  25 days ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  25 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  25 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  25 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  25 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  25 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  25 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  25 days ago