കാലിക്കറ്റ് സ്റ്റുഡന്റ്സ് യൂനിയന്‍ തെരഞ്ഞെടുപ്പ്; റിട്ടേണിങ് ഓഫിസര്‍ ഒത്തുകളിച്ചെന്ന് ആരോപണം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂനിയനിലേക്കു പതിനാറിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നോമിനേഷന് സമര്‍പ്പിച്ചതില്‍ റിട്ടേണിങ് ഓഫിസര്‍ ഒത്തുകളിച്ചതായി ആരോപണം. എസ്.എഫ്.ഐക്കു വേണ്ടി റിട്ടേണിങ് ഓഫിസര്‍ ഒത്തുകളിച്ചതായി എം.എസ്.എഫും കെ.എസ്.യുവുമാണ് ആരോപിച്ചത്.
നോമിനേഷന് സമര്‍പ്പിച്ചതില്‍ യു.യു.സി ചെയര്മാന് സ്ഥാനത്തേക്കു രണ്ടുപേരെ ഒരേ ആള് പിന്തുണച്ചു നോമിനേഷന് നല്‍കിയതിനെ എതിര്‍വിഭാഗം ചോദ്യം ചെയ്തിരുന്നു. ഒരേ ആളുകള്‍ ഒരു ചെയര്മാന് സ്ഥാനത്തേക്കു രണ്ടു പേരെ നോമിനേറ്റ് ചെയ്യാന്‍ പാടില്ലെന്ന നിയമമുണ്ടെന്ന് റിട്ടേണിങ് ഓഫിസറെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നടപടികള്‍ നിര്‍ത്തിവച്ചു രേഖകളുമായി പോയെന്നാണ് ആരോപണം.
വിദ്യാര്‍ഥി സംഘടനകളെയോ നോമിനേഷന് നല്കിയ വിദ്യാര്‍ഥിയെയോ രേഖകള്‍ കാണിച്ച് ഒപ്പിടീച്ചു സീല്‍വച്ചു കൊണ്ടുപോകേണ്ടതിനു പകരം ഫയലുകല്‍ ആരെയും കാണിച്ചില്ലെന്നും തുടര്‍ന്നു സംഘടനാ നേതാക്കള്‍ ചൊവ്വാഴ്ച രാത്രി വി.സിക്കു പരാതി നല്‍കിയിട്ടും ബുധനാഴ്ചയും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നും നേതാക്കള്‍ ആരോപിച്ചു. ലിസ്റ്റ് പ്രഖ്യാപിച്ചതോടെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തുകയും രജിസ്ട്രാറെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."