HOME
DETAILS
MAL
ഏക സിവില്‍കോഡ് വിവാദം; മതേതര സമൂഹം ജാഗ്രത പാലിക്കണം: ഐ.എന്‍.എല്‍
backup
November 10 2016 | 06:11 AM
മലപ്പുറം: ഏക സിവില്‍കോഡ് വിവാദം മോദി സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത് ആസന്നമായ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിച്ച് വോട്ട് ഉറപ്പിക്കുന്നതിനു വേണ്ടിയാണെന്ന് ഐ.എന്‍.എല്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം കുറ്റപ്പെടുത്തി.
നവംബര്‍ 30ന് മലപ്പുറത്ത് ഏക സിവില്‍കോഡ് വിഷയത്തില്‍ മതേതര സദസ് സംഘടിപ്പിക്കുവാനും തീരുമാനിച്ചു. പ്രസിഡന്റ് സി.എച്ച് മുസ്തഫ അധ്യക്ഷനായി. ടി.എ സമദ്, ഒ.എം.എ ജബാര്‍ ഹാജി, സലീം കക്കാടന്‍, കെ.പി അബ്ദുറഹ്മാന്, പി.കെ.എസ് മുജീബ് ഹസ്സന്, സ്വാലിഹ് മേടപ്പില്‍, മുഹമ്മദലി മാസ്റ്റര്‍, പ്രൊഫ. കെ.കെ മുഹമ്മദ്, സി.പി അബ്ദുല്‍ വഹാബ്, അഡ്വ. ഗഫൂര്‍, മുജീബ് പുള്ളാട്ട്, അബൂബക്കര്‍ മൗലവി, സിദ്ദീഖ് താനൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."