പിന്‍വലിച്ചാല്‍പിന്നെ ഇവിടെ വല്യ ഡിമാന്റാ..!
മഞ്ചേരി: സര്‍ക്കാര്‍ പിന്‍വലിച്ച നോട്ടുകള്‍ ബാങ്കുകളിലും മറ്റും തിരിച്ചേല്‍പ്പിക്കാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ അത്തരം നോട്ടുകള്‍ കരുതിവയ്ക്കുകയാണ് നാണയ-കറന്‍സി ശേഖരണ കൂട്ടായ്മകളിലുള്ളവര്‍. അപൂര്‍വയിനം നാണയങ്ങളും കറന്‍സികളും പുരാവസ്തുക്കളും സൂക്ഷിച്ചുപോരുന്നവരുടെ കൂട്ടായ്മയാണ് ന്യൂമിസ്മാറ്റിക്‌സ് സൊസൈറ്റി .വിവിധ ജില്ലകളിലായി ഇതില്‍ നിരവധി അംഗങ്ങളുണ്ട്.
പിന്‍വലിക്കുന്ന നോട്ടുകള്‍ക്ക് നാണയ-കറന്‍സി കൂട്ടായ്മകളില്‍ വന്‍ ഡിമാന്റാണ്. നാണയങ്ങളുടെയും കറന്‍സികളുടെയും ശേഖരങ്ങള്‍ കൗതുകമായി സൂക്ഷിക്കുന്നവര്‍ ഇത്തരം നോട്ടുകള്‍ വലിയ തുകയ്ക്കാണ് ലേലത്തില്‍ വാങ്ങുന്നത്. രാജ്യത്തു നോട്ടുകള്‍ പിന്‍വലിക്കുന്നതു പുതിയ കാര്യമല്ല. സ്വാതന്ത്ര്യാനന്തരം കള്ളപ്പണം തടയാനും മറ്റും വിവിധ കാലങ്ങളില്‍ ഇത്തരത്തില്‍ കറന്‍സികള്‍ പിന്‍വിലിച്ചിട്ടുണ്ട്.
1959ല്‍ സര്‍ക്കാര്‍ ഒന്ന്, അഞ്ച്, പത്ത്, നൂറ് രൂപകളുടെ ഹജ്ജ് നോട്ടുകള്‍ അടിച്ചിറക്കിയിരുന്നു. ഇന്ത്യക്കാരായ ഹാജിമാര്‍ക്കു സഊദിയില്‍ ഉപയോഗിക്കാനുള്ള സൗകര്യാര്‍ഥമായിരുന്നു ഇത്. 1960ല്‍തന്നെ അത്തരം നോട്ടുകള്‍ പിന്‍വലിക്കുകയും ചെയ്തു. ഇന്നതിനു നാണയ, കറന്‍സി ശേഖരണ കൂട്ടായ്മകളില്‍ പതിനയ്യായിരം മുതല്‍ മുപ്പതിനായിരം രൂപവരെ വിലയുണ്ട്.
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമിറക്കിയ 500 രൂപയുടെ നോട്ട് 1995ലാണ് പിന്‍വലിച്ചത്. ഇന്നിതിനു നിലവില്‍ 1500രൂപവരെ ലേലത്തില്‍ ലഭിക്കുന്നുണ്ട്. 1975ല്‍ ഇറക്കിയ 1,000 രൂപ നോട്ട് 1977ല്‍ കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി പിന്‍വലിച്ചു. പിന്നീട് രണ്ടായിരത്തിലാണ് ആയിരം രൂപയുടെ കറന്‍സികള്‍ ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."