പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന് ജില്ലയില്‍ തുടക്കമായി
കോഴിക്കോട്: പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എം.ഐ ഷാനവാസ് എം.പി നിര്‍വഹിച്ചു. ഈ ലോകത്തിന്റെ നിലനില്‍പ് മാതൃത്വത്തിലാണെന്നും അമ്മമാര്‍ ഈ രാജ്യത്തിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭിണികള്‍ക്കായി മഹത്തായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി മാതൃത്വ സുരക്ഷിത് അഭിയാനിലൂടെ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്ന സി.എച്ച്.സി കോടഞ്ചേരി, സി.എച്ച്.സി തിരുവള്ളൂര്‍, സി.എച്ച്.സി വളയം, നാദാപുരം താലൂക്ക് ആശുപത്രി എന്നീ നാലു ആശുപത്രികളിലും ഇന്നലെ ഗൈനക്കോളജിസ്റ്റുകള്‍ ഗര്‍ഭിണികളെ പരിശോധിച്ചു.
ഉദ്ഘാടന ചടങ്ങില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ടി. വനജ അധ്യക്ഷയായി. ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. സരള നായര്‍ പദ്ധതി വിശദീകരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഗസ്തി പല്ലാട്ട്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഏലിയാമ്മ ജോര്‍ജ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി പറക്കണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം ലീലാമ്മ ജോസ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടെസ്സി ഷിബു, ജില്ലാ പഞ്ചായത്തംഗങ്ങളായ അന്നമ്മ മാത്യു, വി.ഡി. ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഷറഫ് ഒതയോത്ത്, രാജേഷ് ജോസ്്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെസ്സി പിണക്കാട്ട്, ചിന്ന അശോകന്‍, കെ.എം ബഷീര്‍, കോടഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് കുട്ടി വിളക്കുകുന്നേല്‍, മുക്കം സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ആലിക്കുട്ടി, താമരശ്ശേരി ട്രൈബല്‍ എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസര്‍ സമീര്‍, കേരള ഫെഡറേഷന്‍ ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ശേഖരന്‍, ഐ.എം.എ പ്രതിനിധി ഡോ. കേശവനുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മൈമൂന ഹംസ സ്വാഗതവും സി.എച്ച്.സി കോടഞ്ചേരി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹൈഫ മൊയ്തീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."