രേവതിപട്ടത്താനം 12ന്
കോഴിക്കോട്: തളി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ രേവതിപട്ടത്താനം 12ന് നടത്തുമെന്ന് രേവതിപട്ടത്താന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തളി ക്ഷേത്രത്തിലെ വൈദിക കര്‍മങ്ങള്‍ക്കു ശേഷം തളി സാമൂതിരി ഗുരുവായൂരപ്പന് ഹാളില്‍ സജ്ജമാക്കിയ പട്ടത്താനശാലയില് ആരംഭിക്കുന്ന യോഗനടപടികളുടെ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും. ഡോ. മുരളി മാധവ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ മനോരമ തമ്പുരാട്ടി പുരസ്കാരം സാമൂതിരി രാജാവ് കെ.സി ഉണ്ണി അനുജന് രാജ തുറവൂര്‍ വിശ്വംഭരനു സമ്മാനിക്കും.
വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ മികച്ച കവിതാ സമാഹാരത്തിനുള്ള കൃഷ്ണഗീതി പുരസ്കാരം പുനൂര്‍ കെ. കരുണാകരനും ക്ഷേത്ര കലാകാരനുള്ള കുട്ടിയേട്ടന് രാജ പുരസ്കാരം വി.ആര് കൃഷ്ണന് നമ്പൂതിരിക്കും സമര്‍പ്പിക്കും. രേവതിപട്ടത്താനം സമിതി സെക്രട്ടറി ടി.ആര് രാമവര്‍മ, ചെയര്മാന് ടി.എം ബാലകൃഷ്ണ ഏറാടി, കണ്‍വീനര്‍ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍, ഡോ. സര്‍വോത്തമന്‍, വി.എം ചന്ദ്രദാസ്, പി.കെ പ്രദീപ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."