സ്വകാര്യ കമ്പനികള്‍ക്കുള്ള സര്‍ക്കാര്‍ കുടിശ്ശിക ഡിസംബറോടെ കൊടുത്ത് വീട്ടുമെന്ന് കിരീടവകാശി
റിയാദ്: സ്വകാര്യ കമ്പനികള്‍ക്ക് ഗവണ്മെന്റില്‍ നിന്ന് നല്‍കാനുള്ള കുടിശ്ശികകള്‍ ഡിസംബര്‍ അവസാനത്തോടെ കൊടുത്ത് വീട്ടുമെന്ന് ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക വികസനകാര്യ സമിതി പ്രഖ്യാപിച്ചു. എണ്ണ വിലയിടിവിനെത്തുടര്‍ന്ന് നേരിട്ട സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന കുടിശ്ശികകള്‍ കൊടുത്ത് വീട്ടുന്നത് രാജ്യത്തെ സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വിനു കാരണമായേക്കും.
രാജ്യത്തെ വന്‍കിട കമ്പനികളായ ബിന്‍ലാദന്‍, സഊദി ഓജര്‍ തുടങ്ങി ചെറുതും വലുതുമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയിലും മറ്റും ഭീമമായ തുക കിട്ടാനുണ്ട്. പല കമ്പനികള്‍ക്കും ഗവണ്‍മെന്റില്‍ നിന്നുള്ള ഗ്രാന്റ് കിട്ടാത്തതിനെ തുടര്‍ന്നും മറ്റും കടുത്ത പ്രതിസന്ധി രൂപപ്പെടുകയും ഇത് തൊഴിലാളികളെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.
അതേ സമയം തങ്ങള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശികയില്‍ നിന്ന് ഒരു വിഹിതം കഴിഞ്ഞ വാരം ഗവണ്‍മന്റ് നല്‍കിയിരുന്നുവെന്നും എഴുപതിനായിരത്തോളം തൊഴിലാളികളുടെ വേതനം കൊടുത്ത് വീട്ടിയിട്ടുണ്ടെന്നും പ്രമുഖ നിര്‍മ്മാണ കംബനിയായ സഊദി ബിന്‍ലാദിന്‍ ഗ്രൂപ്പ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പ്രതിസന്ധിയിലായ കമ്പനികളില്‍ പലതും കുടിശ്ശിക ലഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ്. ശമ്പളം തടയപ്പെട്ട തൊഴിലാളികളും ഏറെ പ്രതീക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."