സഊദി തൊഴില്‍ പ്രതിസന്ധി സ്വര്‍ണ്ണ വിപണിയിലേക്കും; 45 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്
റിയാദ്: സഊദിയില്‍ തൊഴില്‍ പ്രതിസന്ധി സ്വര്‍ണ്ണ വിപണിയിലേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. സ്വര്‍ണവിപണിയിലുണ്ടായ പ്രതിസന്ധിയാണ് ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ വഴിയൊരുക്കുന്നത്. സ്വര്‍ണവില്‍പനയില്‍ കുത്തനെ ഇടിവുണ്ടായതിനാല്‍ സ്വദേശികളും വിദേശികളുമായ തൊഴിലാളികളില്‍ 45 ശതമാനം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
വിപണിയിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് സ്വര്‍ണ വില്‍പ്പന കുത്തനെ ഇടിഞ്ഞതാണ് ജ്വല്ലറികള്‍ ജോലിക്കാരെ കുത്തനെ കുറക്കാനുള്ള കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിപണിയിലുണ്ടായ പ്രതിസന്ധി സ്വര്‍ണക്കടകളെ അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക് നയിക്കുന്നതാണ് തൊഴിലാളികളെ കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
ഏതാനും ദിവസങ്ങളായി ജുവലറികളില്‍ 10,000 റിയാലിനു താഴെ മാത്രമാണ് കച്ചവടം നടക്കുന്നത്. നേരത്തെ പ്രതിദിനം 20,000 മുതല്‍ 50,000 റിയാല്‍ വരെ വില്പന നടന്നിരുന്ന സ്ഥാനത്താണിത്. കച്ചവടം കുറഞ്ഞതോടെ തൊഴിലാളികളെ പിരിച്ചുവിട്ട് വിപണിയില്‍ പിടിച്ചു നില്‍ക്കാനാണ് കച്ചവട ഉടമകള്‍ ശ്രമിക്കുന്നത്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ മാറ്റവും സ്വര്‍ണക്കടകളെ സാരമായി ബാധിച്ചിട്ടുണ്ട്. നിര്‍മ്മാണം കഴിഞ്ഞ ആഭരണങ്ങള്‍ വിറ്റുപോകാത്തതും സ്ഥാപനങ്ങളെ പ്രതിസന്ധിയിലാഴ്ത്തി.
സ്വര്‍ണക്കടകളില്‍ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത മലയാളികളിലും ആശങ്കക്കിടയാക്കിയിടിട്ടുണ്ട്. നിരവധി ജുവലറികളില്‍ നൂറുകണക്കിന് മലയാളികള്‍ ജോലി ചെയ്യുന്നുണ്ട് കൂടാതെ കേരളത്തിലുള്ള പ്രധാന ജുവലറി ഗ്രൂപ്പുകള്‍ക്ക് സൗദിയില്‍ നിരവധി ബ്രാഞ്ചുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."