വലയെറിഞ്ഞ് ആദായ നികുതി വകുപ്പ്; രാജ്യമെങ്ങും മിന്നല്‍ പരിശോധന
ന്യൂഡല്‍ഹി: തലസ്ഥാനത്തടക്കം വന്‍ നഗരങ്ങളില്‍ ആദായ നികുതി വിഭാഗം നടത്തിയ പരിശോധനയില്‍
കണക്കില്‍പ്പെടാത്ത ലക്ഷക്കണക്കിനു രൂപ പിടിച്ചെടുത്തു.
നോട്ട് നിരോധനം വന്നതോടെ പൂഴ്ത്തിവച്ച കള്ളപ്പണം വെളുപ്പിക്കാനായി പല വഴികളും സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടുണ്ടായിരുന്നു. ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ശക്തമായ പരിശോധനയ്ക്ക് ആദായ നികുതി വകുപ്പ് അധികൃതര്‍ നേതൃത്വം നല്‍കുന്നത്.
തൃശൂര്‍ കുതിരാനില്‍നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന 22.50 ലക്ഷം രൂപ പിടികൂടി. തമിഴ്നാട് സ്വദേശി രജിത്ത്, രാജസ്ഥാന് സ്വദേശി റാവല്‍ എന്നിവരില്‍നിന്നാണ് പണം പിടികൂടിയത്.
ഡല്‍ഹി, ലുധിയാന, ചണ്ഡിഗഡ് എന്നിവിടങ്ങളിലും ഉള്‍പ്രദേശങ്ങളിലും ആദായനികുതി വിഭാഗം മിന്നല്‍പരിശോധന നടത്തുകയായിരുന്നു.
അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.
ജ്വല്ലറികള്‍, പണം കടം കൊടുക്കുന്ന സംഘങ്ങള്‍, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
വന്‍കിട വ്യവസായ സംഘങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ലോബികള്‍ എന്നിവയെല്ലാം ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
പുതുതായി നടക്കുന്ന ഭൂമിയിടപാടുകള്‍, ആഡംബര വാഹനങ്ങളുടെ വില്പന എന്നിവയും നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
500,1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന് പുറമെ രാജ്യത്തെങ്ങും കള്ളനോട്ടുകള്‍ക്കെതിരെ ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."