HOME
DETAILS

ആരോഗ്യമുള്ള കുഞ്ഞിനായി ആരോഗ്യ ഗര്‍ഭകാലം

  
backup
November 10 2016 | 14:11 PM

for-healthy-infant-mothres-pregnency-period-be-healthy



ര്‍ഭിണികളെ കൃത്യമായി പരിശോധിക്കുന്നതിലൂടെ പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞിനേയും ആരോഗ്യവതിയായ അമ്മയേയും നമുക്കു ലഭിക്കുന്നു. ഗര്‍ഭകാലം 280 ദിവസമാണ്. മാസമുറ കൃത്യമായി വരുന്നവരില്‍ അവസാന മാസമുറ തുടങ്ങിയ തീയതി മുതല്‍ 9 മാസവും 7 ദിവസവും കൂട്ടിയാല്‍ പ്രസവത്തീയതി ലഭിക്കും. മാസമുറ വരാതെയായാല്‍ അധികം താമസിക്കാതെ ഡോക്ടറെ കണ്ട് സാധാരണ ഗര്‍ഭം ആണെന്ന് ഉറപ്പ് വരുത്തണം.

ആദ്യ തവണ ഡോക്ടറെ കാണുമ്പോള്‍ ഗര്‍ഭിണിയുടെയും കുടുംബത്തിന്റെയും ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കും. മരുന്നുകള്‍ കഴിക്കുന്നവര്‍, പുകവലി, അംഗവൈകല്യം, ബുദ്ധിമാന്ദ്യം, മുതലായവ, തൂക്കം, ഉയരം, ദേഹപരിശോധന, രക്തസമ്മര്‍ദം, രക്തവും മൂത്രവും പരിശോധന എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്.

 

pregnantwoman-mgn_

അള്‍ട്രാസൗണ്ട് പരിശോധന ഈ സമയത്ത് ചെയ്യുന്നത് കൃത്യമായ പ്രസവത്തീയതി കണ്ടുപിടിക്കാന്‍ ഉപകരിക്കും, പ്രത്യേകിച്ച്  മാസമുറ ക്രമമായി വരാത്തവര്‍ക്കും, അവസാന മാസമുറയുടെ തീയതി അറിയാത്തവര്‍ക്കും. മാത്രമല്ല, ഒന്നിലധികം കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍ ഉണ്ടോ എന്നും അറിയാന്‍ സാധിക്കും. ഗര്‍ഭപാത്രത്തിലും അണ്ഡാശയത്തിലുമുള്ള മുഴകളും ഈ സമയത്തു മാത്രമേ കൃത്യമായി കാണാന്‍ പറ്റുകയുള്ളു.

ഭക്ഷണക്രമം

ഓക്കാനവും ഛര്‍ദ്ദിയും 70 ശതമാനം സ്ത്രീകളിലും ഈ സമയത്ത് കാണുന്നു. ഡോക്ടര്‍ അതിനുതകുന്ന ആഹാരക്രമം നിര്‍ദ്ദേശിക്കും. മാത്രമല്ല,  ഗര്‍ഭം നിലനിര്‍ത്തുന്നതിന് ആവശ്യമായ പ്രൊജസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ കൊണ്ട് കുടലില്‍ പല വ്യതിയാനങ്ങളും ഉണ്ടാകും. ഗ്യാസ്, എരിച്ചില്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവും. അതിനാല്‍, ഭക്ഷണക്രമത്തില്‍  വ്യതിയാനം വേണം. കുറേശ്ശെ ആഹാരം ഇടവിട്ടിടവിട്ട് കഴിക്കുക. ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. 810 ഗഌസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

ശുചിത്വം, വ്യായാമം

അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും രണ്ടു  നേരം കുളിക്കുന്നതും ഗര്‍ഭകാലത്തുണ്ടാകുന്ന അമിത വിയര്‍പ്പില്‍ നിന്ന് മോചനം നല്‍കും.  മൂലയൂട്ടല്‍ കൊണ്ട്  അമ്മയ്ക്കും കുഞ്ഞിനും കിട്ടുന്ന പ്രയോജനവും എങ്ങനെ മുലയൂട്ടാമെന്നും പറഞ്ഞു മനസിലാക്കാം. പങ്കാളിയേയും ഗര്‍ഭകാല ശുശ്രൂഷയിലും പ്രസവവേദനയിലും പങ്കാളിയാക്കുക.

 

baby

പ്രശ്‌നങ്ങളില്ലാത്ത ഗര്‍ഭമാണെങ്കില്‍ വ്യായാമം ചെയ്യുന്നതു കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. വ്യായാമം ഛര്‍ദ്ദി, നടുവേദന, മസില്‍ ഉരുണ്ടു കൂടുക, രക്തസമ്മര്‍ദ്ദം, ഡയബറ്റിസ് ഇവ കുറയ്ക്കുന്നു. വ്യായാമം ചെയ്യുന്നതിലൂടെ സിസേറിയന്റെ തോതു കുറയ്ക്കാന്‍ പറ്റുന്നു. മാത്രമല്ല പ്രസവവേദനയെ മന:സാന്നിധ്യത്തോടെ അഭിമുഖീകരിക്കാനും സാധിക്കുന്നു.

പരിശോധനകള്‍

ജനിതക തകരാറുകള്‍ കണ്ടുപിടിക്കാനായി 1113 ആഴ്ചയില്‍ അള്‍ട്രാസൗണ്ട് സ്‌കാനും  പ്രത്യേക രക്ത പരിശോധനയും ആവശ്യമാണ്. ടെറ്റനസ് അണു ബാധയുണ്ടാകാതിരിക്കാന്‍ 2 കുത്തിവയ്പ്പുകള്‍ 46 ആഴ്ച അകലത്തില്‍ എടുക്കണം. സാധാരണ ഗര്‍ഭം 7 മാസം വരെ  മാസത്തില്‍ ഒരു പ്രാവശ്യവും 9 മാസം വരെ രണ്ടാഴ്ചയില്‍  ഒരിക്കലും അവസാന മാസം ആഴ്ചയിലൊരിക്കലും ഡോക്ടറെ കാണണം.

ഗര്‍ഭധാരണത്തിന് ഒരു മാസം മുന്‍പ് തുടങ്ങുന്ന ഫോളിക് ആസിഡ് എന്ന വൈറ്റമിന്‍ ആദ്യത്തെ 12 ആഴ്ച വരെ കഴിക്കുക. ടിഎസ്എച്ച് എന്ന തൈറോയിഡ് ഹോര്‍മോണിന്റെ അളവ് ആദ്യത്തെ 12 ആഴ്ച രണ്ടിനും അതിനു ശേഷം മൂന്നിനും കുറവായിരിക്കാന്‍  ശ്രദ്ധിക്കണം. കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് ഇതു പ്രധാനമാണ്. 16 ആഴ്ചയാകുമ്പോള്‍ ഓക്കാനവും  ഛര്‍ദ്ദിയും നില്‍ക്കുന്നു. ആ സമയത്ത് അയണ്‍, കാത്സ്യം, വൈറ്റമിന്‍ ഗുളികകള്‍ തുടങ്ങാം.

 

sfdf



1820 ആഴ്ചയിലാണ് അംഗവൈകല്യങ്ങള്‍ ഉണ്ടോ എന്നറിയാനുള്ള സ്‌കാന്‍ ചെയ്യുന്നത്. കുഞ്ഞിന് ഗുരുതരമായ  അംഗവൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും 20  ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല. ഈ സമയത്ത് കുഞ്ഞിന്റെ  ചലനങ്ങള്‍ അമ്മയ്ക്ക് മനസ്‌സിലായി തുടങ്ങും. പ്രസവകാലത്ത് 1012 കിലോഗ്രാം ഭാരം അമ്മയ്ക്കു കൂടുന്നു.

പ്രമേഹം

24 ആഴ്ചയാകുമ്പോള്‍ ഗര്‍ഭസമയത്തുണ്ടാകുന്ന ഡയബറ്റിസ് ഉണ്ടോ എന്നറിയാനുള്ള പരിശോധന ഗഌക്കോസ് കുടിച്ചശേഷം ചെയ്യുന്നു. രക്തത്തില്‍ ഗഌക്കോസിന്റെ അളവു കൂടിയാല്‍ ആഹാരക്രമീകരണം, വ്യായാമം ഇവ മൂലം ഗഌക്കോസിന്റെ അളവ് കുറഞ്ഞില്ലെങ്കില്‍ മാത്രം ഇന്‍സുലിന്‍ എടുക്കേണ്ടിവരും.  അങ്ങനെ ചെയ്തില്ലെങ്കില്‍ കുഞ്ഞിന് പല പ്രശ്‌നങ്ങളും ഉണ്ടാകും. ഇതില്‍ പ്രധാനപ്പെട്ടവ കുഞ്ഞിന്റെ അമിത ശരീര വളര്‍ച്ച, ജനനശേഷമുള്ള ശ്വാസതടസ്‌സം,  ഫിറ്റ്‌സ്,  മഞ്ഞപ്പിത്തം എന്നിവയാണ്.

രക്തഗ്രൂപ്പ്

അമ്മയുടെ രക്തഗ്രൂപ്പ് Qa Â^ ഉം അച്ഛന്‍ Qa+Â^ ഉം ആണെങ്കില്‍ ഗര്‍ഭം 28 ആഴ്ച ആകുമ്പോള്‍ കുഞ്ഞിന് മഞ്ഞപ്പിത്തവും മറ്റ് അനുബന്ധപ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ അമ്മയ്ക്ക ആന്റി ഡി ഇമ്മ്യൂണോഗേഌബുലിന്‍ ഇന്‍ജക്ഷന്‍ എടുക്കണം  അടുത്ത ഡോസ് ജനിച്ച കുഞ്ഞ് Qa+Â^ ആണെങ്കില്‍ പ്രസവം കഴിഞ്ഞ് 72 മണിക്കൂറിനകം എടുക്കണം.

ശ്രദ്ധിക്കേണ്ടത്

28 ആഴ്ച കഴിഞ്ഞാണ് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. അമിത രക്തസമ്മര്‍ദ്ദം, ഡയബറ്റിസ്, കുഞ്ഞിന്റെ വളര്‍ച്ചക്കുറവ് മുതലായവ കാണപ്പെടുന്നു. ഈ സമയത്ത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഡോക്ടറെ കണ്ട് എല്ലാം ശരിയായ നിലയിലാണെന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും  പ്രശ്‌നങ്ങളുണ്ടെങ്കില്‍ വളരെ നേരത്തെ പരിഹരിക്കാനാകും.  ഈ സമയത്ത് കുഞ്ഞിന്റെ  വളര്‍ച്ച അറിയാനുള്ള സ്‌കാന്‍ ചെയ്യുന്നത് നല്ലതായിരിക്കും.

[caption id="attachment_163054" align="aligncenter" width="600"]Happy baby laying on belly Happy baby laying on belly[/caption]



ഗര്‍ഭകാലത്തുണ്ടാകുന്ന ചില ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. അവയെപ്പറ്റി ഗര്‍ഭിണിയെ  പറഞ്ഞു മനസ്‌സിലാക്കേണ്ടതും ഡോക്ടറെ ഉടന്‍ സമീപിക്കേണ്ടതുമാണ്. തലവേദന, വയറിന്റെ മുകള്‍ഭാഗത്ത് വലതുവശത്തായുണ്ടാകുന്ന വേദന, കാഴ്ച കുറയല്‍, ഛര്‍ദ്ദി, പനി, അടിവയര്‍ വേദന, രക്തസ്രാവം, വെള്ളം പൊട്ടിപോവുക, വിട്ടുവിട്ടുള്ള അടിവയര്‍ വേദന ഇവയാണ് ലക്ഷണങ്ങള്‍. പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത ഗര്‍ഭത്തില്‍ പ്രസവവേദന സ്വാഭാവികമായി വന്നില്ലെങ്കില്‍ തീയതി കഴിയുന്നതു വരെ കാത്തിരിക്കുക. സിസേറിയന്റെ തോത് ഇതു മൂലം കുറയ്ക്കാനാകും. നാളിനും മുഹൂര്‍ത്തിനും വേണ്ടി ഡോക്ടറെ ബുദ്ധിമുട്ടിക്കാതിരുക്കുക. സമയമാകുമ്പോള്‍ കുഞ്ഞ് താനെ പുറത്ത്‌വരും. ആരോഗ്യമുള്ള കുഞ്ഞിനും അമ്മയ്ക്കും  വേണ്ടിയാണെല്ലോ 10 മാസം പ്രയത്‌നിച്ചതും.

(തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖിക. ഫോണ്‍: 8547661663)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  17 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  25 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  39 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago