ഭാരതപുഴയില്‍ നൃത്താഞ്ജലിയോടെ ദേശീയ കഥകളി മഹോത്സവത്തിന് തുടക്കമാകും
ചെറുതുരുത്തി: കഥകളിയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കലാമണ്ഡലം നിള ക്യാംപസില്‍ മെയ് 21, 22 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന ദേശീയ കഥകളി മഹോത്സവത്തിന് ഭാരതപുഴയില്‍ നടക്കുന്ന നൃത്താഞ്ജലിയോടെ തുടക്കമാകുമെന്ന് സ്വാഗത സംഘം ചെയര്‍പേഴ്സണ്‍ പി.പത്മജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 20ന് വൈകിട്ട് അഞ്ച് മണിക്ക് കൊച്ചിന് പാലത്തിന് സമീപമാണ് കലാ വിദ്യാര്‍ഥികളുടെ നൃത്താഞ്ജലി. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് മഹോത്സവം നടക്കുക. 21 ന് രാവിലെ 9.30 ന് സാംസ്ക്കാരിക സമ്മേളനം നടക്കും. ചടങ്ങില്‍ വെച്ച് കലാമണ്ഡലം ജയകുമാര്‍ സ്മാരക കഥകളി പുരസ്കാരം പത്മശ്രീ കലാമണ്ഡലം ഗോപിക്ക് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി സമര്‍പ്പിക്കും. കെ.രാധാകൃഷ്ണന് അധ്യക്ഷനാകും. വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകള്‍, കഥകളി എന്നിവയും ഉണ്ടാകും. ഞായറാഴ്ച രാവിലെയും സെമിനാറുകള്‍ നടക്കും. ചെല്ലിയാട്ടവും ഉണ്ടാകും. സമാപന സമ്മേളനം കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7 ന് നളചരിതം ഒന്നാം ദിവസം രാവണോത്ഭവം, ബാലിവധം കഥകളിയും ഉണ്ടാകും. ചെറുതുരുത്തിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കലാമണ്ഡലം ഗോപാലകൃഷ്ണന്, വിപിന്‍ കൂടിയേടത്ത്, സുബിന് ചെറുതുരുത്തി, കൃഷ്ണകുമാര്‍ പൊതുവാള്, അജിത രവികുമാര്‍, ഡോ. കെ.കെ.പി സംഗീത എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."