ബി.എല്‍.ഒ നല്കിയ സ്ലിപ്പുമായി വോട്ട് ചെയ്യാനെത്തിയ യുവാവിനെ മടക്കി വിട്ടു
വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ ഇരുപതാം നമ്പര്‍ ബൂത്തില്‍ ബി.എല്‍.ഒ നല്കിയ സ്ലിപ്പുമായി വോട്ട് രേഖപ്പെടുത്താനെത്തിയ യുവാവിനെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെന്നതിന്റെ പേരില്‍ പ്രിസൈഡിങ് ഓഫിസര്‍ മടക്കി വിട്ടതായി പരാതി. ഇത് മൂലം വോട്ട് രേഖപ്പെടുത്താന്‍ കഴിയാതിരുന്ന കുമരനെല്ലൂര്‍ തെക്കൂട്ട് രവീന്ദ്രന്റെ മകന് സുമേഷ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി. ബി.എല്‍.ഒ നല്കുന്ന സ്ലിപ്പ് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സ്ലിപ്പില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഉദ്യോഗസ്ഥന് സുമേഷിനെ അപമാനിച്ചതായും സുമേഷ് ആരോപിക്കുന്നു. വരണാധികാരിയുമായി ബന്ധപ്പെട്ടപ്പോള്‍ വോട്ടു ചെയ്യാന്‍ അനുമതി നല്‍കിയിട്ടും പ്രിസൈഡിങ് ഓഫിസര്‍ പിടി വാശി തുടര്‍ന്നതായും ഇത് മൂലം തനിക്ക് വോട്ട് നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായതായും സുമേഷ് കലക്ടര്‍ക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."