HOME
DETAILS
MAL
കരിഞ്ചന്തയില്‍ നോട്ട് മാറാനുള്ള അപേക്ഷയും
backup
November 10 2016 | 18:11 PM
തൊടുപുഴ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ബാങ്കുകളില്‍ മാറിയെടുക്കുന്നതിന് പൂരിപ്പിച്ചു നല്‍കേണ്ട അപേക്ഷയുടെ മാതൃകയുടെ വില്‍പനയും കരിഞ്ചന്തയില്‍ .
ബാങ്കുകളില്‍ നിന്നും സൗജന്യമായി നല്‍കുന്ന മാതൃകയാണ് ചിലര്‍ രണ്ടു രൂപ ഈടാക്കി വിറ്റഴിച്ചത്.
തൊടുപുഴ എസ്.ബി.ടിയില്‍ അപേക്ഷാഫോറം സൗജന്യമായി ലഭ്യമാക്കിയിരുന്നു. എന്നാല്‍, ജനത്തിരക്കായതോടെ ഞൊടിയിടയില്‍ ഫോറം തീര്‍ന്നു.
ഈ സമയത്താണ് ബാങ്കിന് ഏതാനും വാരയകലെയുള്ള ഒരു കടയില്‍ അപേക്ഷാഫോറം വില്‍പന ആരംഭിച്ചത്.
ഇതോടെ ജനം അങ്ങോട്ടേക്കൊഴുകി. വിവരമറിഞ്ഞ് വൈകാതെ തന്നെ ബാങ്ക് അധികൃതര്‍ കൂടുതല്‍ കോപ്പികള്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."