ടി.വിയുടെ ശബ്ദം കുറച്ചില്ല; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കുത്തേറ്റു മൂന്നുപേര്‍ പിടിയില്‍
തൊടുപുഴ: ടി.വിയുടെ ശബ്ദം കുറച്ചു വച്ചില്ലെന്ന് ആരോപിച്ച് ഇടവെട്ടിയില്‍ മൂന്ന് ഇതര സംസ്ഥാനതൊഴിലാളികളെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉല്‍പ്പടെയുള്ളവ ഉപയോഗിച്ച് അക്രമിച്ചു.
പശ്ചിബംഗാള്‍ ജല്‍പൈഗുഡി സ്വദേശികളായ ബര്‍മാന്‍ അതുല്‍ (44), പുഷുനാഥ് ബര്‍മന്‍ (36), സൂരേഷ് ബര്‍മന്‍ (21) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ ഇടവെട്ടി കല്ലുറുമ്പില്‍ അനീഷ് (24), പൊന്നമാക്കല്‍ റഷീദ് (36) എന്നിവരെ പൊലിസ് പിടികൂടി.
പൊലിസ് പറയുന്നത്: ബുധനാഴ്ച രാത്രി 9.50ന് ഇടവെട്ടി പോസ്റ്റ് ഓഫിസ്‌ന് സമീപത്താണ് സംഭവം. എന്നാല്‍ ചൊവ്വാഴ്ച തന്നെ പ്രശ്‌നങ്ങളുടെ തുടങ്ങിയിരുന്നു. അതുലും പുഷുനാഥും ജ്യേഷ്ഠാനുജന്‍മാരാണ്. സുരേഷ് ഇവരുടെ ജ്യേഷ്ഠന്റെ മകനും. കരാറുകാരുടെ കീഴിലെ കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ മൂന്നു പേരും ഒരുമിച്ച് ഒരു മുറിയിലായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി കേന്ദ്രസര്‍ക്കാര്‍ 500,1000 നോട്ടുകള്‍ പിന്‍വലിച്ച വാര്‍ത്ത കേള്‍ക്കാനായി മൂവരും ടി.വി.വെച്ചിരിക്കുകയായിരുന്നു. സമീപത്ത് മദ്യപിച്ചിരുന്ന അക്രമി സംഘം ടി.വിയുടെ ശബ്ദം കൂടിയെന്നാരോപിച്ച് ഇവരുമായി വാക്കേറ്റം നടത്തി.
തുടര്‍ന്ന് ബുധനാഴ്ച രാത്രില്‍ ഇവര്‍ ടി.വി കണ്ടിരിക്കുമ്പോള്‍ ഒരു സംഘമാളുകള്‍ മുറിയില്‍ കയറി ലൈറ്റുകള്‍ ഓഫ് ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു. കുതറിയോടിയ അതുല്‍ അടുത്തു താമസിക്കുന്ന കരാറുകാരനെ വിവരമറിയിച്ചു തിരികെ ഓടിയെത്തി. എന്നാല്‍ തെരുവ് വിളക്ക് ഉള്‍പ്പടെയുള്ളവ ഓഫാക്കി തന്നെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട അക്രമിച്ചു എന്ന് അതുല്‍ പറയുന്നു. തുടര്‍ന്ന് പരിക്കേറ്റ ഇവരെ കരാറുകാരനാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അതുലിന്റെ ദേഹം മുഴുവന്‍ ബ്ലേഡ് കൊണ്ടു വരഞ്ഞ മുറുവുകളാണ്. പുഷുനാഥിന് മുഖത്ത് സാരമായ പരിക്കുണ്ട്. കേസിലെ പ്രതികളും ഇതര സംസ്ഥാന തൊഴിലാളികള്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.
സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉല്‍പ്പെട്ടിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇവര്‍ കമ്പിവടിയും, ഹാക്‌സോ ബ്ലെയിഡും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചതായി എസ്.ഐ ജോബിന്‍ ആന്റണി അറിയിച്ചു. അനീഷിനേയും റഷീദിനേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമ പ്രവര്‍ത്തനങ്ങള്‍ ചെയ്തു എന്ന കേസാണ് എടുത്തിരിക്കുന്നത്. ആശുപത്രി അധികൃതരുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് തൊടുപുഴ പൊലിസെത്തി മര്‍ദനത്തിനിരയായ തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."