സംസ്ഥാന സ്‌പെഷ്യല്‍ ഒളിംപിക്‌സ് ഗെയിംസ് നാളെ
കൊല്ലം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്കായി സംസ്ഥാന സ്‌പെഷ്യല്‍ ഒളിംപിക്‌സ് ഗെയിംസ് നാളെ ക്യു.എ.സി അങ്കണത്തില്‍ നടക്കുമെന്ന് ക്യു.എ.സി പ്രസിഡന്റ് കെ. അനില്‍ കുമാര്‍, സെക്രട്ടറി രാജ്‌മോഹന്‍, ജനറല്‍ കണ്‍വീനര്‍ വി. ജേക്കബ്, സന്‍ജീവ് സോമരാജന്‍, ശശിധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 500ല്‍ പരം ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പടെ 750ല്‍ പരം പേര്‍ പങ്കെടുക്കും. ഫുട്‌ബോള്‍, വോളിബോള്‍, ഖോഖോ, ഷട്ടില്‍ ബാട്ട്മിന്റന്‍, അത്‌ലറ്റിക്‌സ് ഇനങ്ങളിലാണ് മത്സരം. ക്യു.എ.സിയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഉണര്‍വ് സാംസ്‌കാരിക യാത്ര 15ന്
കൊല്ലം: ജാതിരഹിത മതനിരപേക്ഷത ഉയര്‍ത്തി പിടിക്കുക എന്ന സന്ദേശവുമായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഉണര്‍വ് സാംസ്‌കാരിക യാത്ര 15ന് ജില്ലയിലെ 6 കേന്ദ്രങ്ങളില്‍ പര്യടനം നടത്തുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, സെക്രട്ടറി ഡി. സുകേശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ കെ.എസ് പിള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞുകൃഷ്ണന്റെയും സെക്രട്ടറി പി. അപ്പുകുട്ടന്റെയും നേതൃത്വത്തിലാണ് സാംസ്‌കാരിക യാത്ര. 15ന് രാവിലെ 9ന് യാത്രയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം പബ്ലിക് ലൈബ്രറിഹാളില്‍ മന്ത്രി കെ. രാജു നിര്‍വഹിക്കും. തുടര്‍ന്ന് 11ന് കരുനാഗപ്പള്ളി, 2ന് ശാസ്താംകോട്ട, 4ന് പുനലൂര്‍, വൈകിട്ട് 6ന് പത്തനാപുരത്ത് സ്വീകരണത്തോടെ ജില്ലയിലെ പര്യടനം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."