ശാസ്‌ത്രോത്സവം വിജയികള്‍
കൊല്ലം: ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളയില്‍ വിവിധ വിഭാഗങ്ങളില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടിയ സ്‌കൂളുകളുടെ വിവരം ചുവടെ.
ശാസ്‌ത്രോത്സവം എല്‍.പി വിഭാഗം: വിമല ഹൃദയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പട്ടത്താനം, സെന്റ് ജോണ്‍സ് യു.പി എസ് തിരുമുല്ലാവാരം. യു.പി വിഭാഗം: സെന്റ് ജോണ്‍സ് യു.പി എസ് തിരുമുല്ലാവാരം. ഹൈസ്‌കൂള്‍ വിഭാഗം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഞ്ചാലുംമൂട്. ഹയര്‍ സെക്കന്‍ഡറി വിഭാഗം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഞ്ചാലുംമൂട്.
സാമൂഹ്യശാസ്‌ത്രോത്സവം എല്‍.പി വിഭാഗം: ജി.യു.പി എസ് കുരീപ്പുഴ. യു.പി വിഭാഗം: ഗവ. എസ് എന്‍.ഡി.പി യു.പി എസ്, പട്ടത്താനം. ഹൈസ്‌കൂള്‍ വിഭാഗം: വിമല ഹൃദയ സ്‌കൂള്‍, പട്ടത്താനം. ഹയര്‍ സെക്കന്‍ഡറി വിഭാഗം: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവള്ളി, കൊല്ലം.
ഗണിതശാസ്‌ത്രോത്സവം എല്‍.പി വിഭാഗം: സെന്റ് ജോണ്‍സ് യു.പി എസ് തിരുമുല്ലാവാരം. യു.പി വിഭാഗം: കെ.വി എസ്.എന്‍.ഡി.പി യു.പി സ്‌കൂള്‍, ഉളിയക്കോവില്‍. ഹൈസ്‌കൂള്‍ വിഭാഗം: വിമല ഹൃദയ സ്‌കൂള്‍, പട്ടത്താനം. ഹയര്‍ സെക്കന്‍ഡറി വിഭാഗം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഞ്ചാലുംമൂട്.
വള്ളിക്കീഴ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപാന ചടങ്ങ് ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ എം.മുഹമ്മദ് സിദ്ദിഖ് സമ്മാനദാനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."