എം.ഇ.എസ് സെമിനാര്‍
കോട്ടയം: മതസ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണ ഘടനയും എന്ന വിഷയത്തില്‍ മുസ്‌ലിം എഡ്യൂക്കേഷനല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ 16ന് വൈകുന്നേരം നാലു മണിക്ക് കോട്ടയം കെപിഎസ് മേനോന്‍ ഹാളില്‍ നടക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തും. മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഘപരിവാര്‍ അജണ്ട തുറന്ന് കാട്ടി ശരീഅത്ത്, ഏക സിവില്‍കോഡ്, മുത്തലാഖ് എന്നീ വിഷയങ്ങളില്‍ സമൂഹത്തെ ബോധവല്‍കരിക്കുക എന്ന ലക്ഷ്യത്തോടെ എം.ഇ.എസ് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് സെമിനാര്‍.
എംഇഎസ് സംസ്ഥാന ജന.സെക്രട്ടറി പി.ഒ.ജെ ലബ്ബ ആമുഖ പ്രഭാഷണം നടത്തും. എം.ബി രാജേഷ് എം.പി, അഡ്വ: ടി.പി.എം ഇബ്രാഹിംഖാന്‍, രാഹുല്‍ ഈശ്വര്‍, ഫാ. പോള്‍ തേലക്കാട്ട്, കെ.കെ കൊച്ച്, കെ.കെ അബൂബക്കര്‍, തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് കെ.ഇ പരീത് അധ്യക്ഷനായിരിക്കും. എം.ഇ.എസ് ജില്ലാ കമ്മിറ്റി യോഗം പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കെ.ഇ പരീത്, ടി.എസ് റഷീദ്, പി.എച്ച് നജീബ്, പി.പി അബ്ദുള്‍ കരീം, ജലീല്‍ വട്ടകപ്പാറ, ഹബീബുല്ലാ ഖാന്‍, പി.പി മുഹമ്മദ് കുട്ടി, ഇ അബ്ദുല്ലക്കുട്ടി, പി.പി ഇസ്മയില്‍, എന്‍.എം ഫസലുല്‍ഹഖ്, പി.എച്ച് മുഹമ്മദ് നാസര്‍, ടി.എ കരീം, എന്‍.എം ഷരീഫ്, ഷുക്കൂര്‍ കല്ലുങ്കല്‍, സി.യു അബ്ദുള്‍ കരീം, നൗഷാദ് പഴയതാവളത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."