യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരന്‍ റിമാന്‍ഡില്‍
ഏറ്റുമാനൂര്‍ : യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു പിടിയിലായ ഇതരസംസ്ഥാന തൊഴിലാളിയെ കോടതി റിമാന്‍ഡ് ചെയ്തു. കുറവിലങ്ങാടിനടുത്ത് വയലായില്‍ നിന്ന് പൊലിസ് പിടികൂടിയ പശ്ചിമ ബംഗാള്‍ ഗംഗാസാഗര്‍ കോളനിപാറ പര്‍ഗാന്‍ ഷേക്ക് ബഷീദിന്റെ മകന്‍ ഷേക്ക് അജാദിനെ (50) ആണു പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
അജാദിന്റെ നാട്ടുകാരി കൂടിയായ വയലായില്‍ താമസിക്കുന്ന മീനു ചൗദരി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മരങ്ങാട്ടുപിള്ളി പൊലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഗംഗാസാഗറില്‍ വിനോദ യാത്രയ്‌ക്കെത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്ത് ആഭരണങ്ങള്‍ കവര്‍ന്ന ശേഷം കൂടെയുണ്ടായിരുന്ന പുരുഷനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജാദെന്നു മീനു പറഞ്ഞിരുന്നു. ഇത് സ്ഥിതീകരിക്കുന്നതിനായി ബംഗാള്‍ പൊലിസുമായി ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ പേരില്‍ വിവിധ ക്രിമിനല്‍ കേസുകള്‍ ഉള്ളതായും നാല് വാറന്റുകള്‍ നിലനില്‍ക്കുന്നതായുമുള്ള വിവരമാണു ലഭിച്ചത്.
അതേസമയം ഇയാള്‍ കൊലക്കേസ് പ്രതിയാണോ എന്നതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല എന്ന് പൊലിസ് പറയുന്നു. ബംഗാള്‍ പൊലിസ് കേസിന്റെ പൂര്‍ണവിവരങ്ങള്‍ കൈമാറാത്തതാണു കാരണം. അജാദ് അക്രമിക്കാന്‍ ചെന്നതിനെ തുടര്‍ന്ന് മീനു ഇതരസംസ്ഥാന തൊഴിലാളി യൂനിയന്‍ ജില്ലാ വര്‍ക്കിങ് പ്രസിഡന്റായ ചന്ദ്രശേഖരന്‍നായര്‍ മുഖേനയാണു മരങ്ങാട്ടുപിള്ളി പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."