കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കണമെന്ന്
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിന്നു മാറംമ്പിള്ളിയിലേക്ക് പള്ളിക്കവല, മൗലൂദ്പുര, ചെറുവേലിക്കുന്ന്, ചെമ്പാരത്ത്കുന്ന്, മുള്ളന്‍കുന്ന്, എഴിപ്രം, കുന്നുവഴി എന്നിവിടങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഈ റൂട്ടില്‍ സര്‍വീസ് നടത്തികൊണ്ടിരുന്ന സ്വകാര്യ ബസുകള്‍ ഒരുവര്‍ഷമായി സര്‍വീസ് നടത്തുന്നില്ല. മൗലൂദ്പുരയിലെ വിദ്യാര്‍ഥികളും തൊഴിലാളികളും മുള്ളന്‍കുന്ന്, എഴിപ്രം ഭാഗത്തേക്ക് ജോലിക്ക് പോകുന്നവരും എഴിപ്രം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ഈ റൂട്ടില്‍ ബസുകള്‍ ഓടാത്തതുകൊണ്ട് വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
സ്വകാര്യ വാഹനങ്ങളേയും ഓട്ടോറിക്ഷകളേയും ആശ്രയിച്ചാണ് ഇവരുടെ യാത്ര. ഇവിടെ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ പുനരാരംഭിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."