പൊന്നിടാംചിറയില് കൃഷി ഇറക്കും
പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ പൊന്നിടാംചിറയും പാടശേഖരവും സംരക്ഷിക്കാന്‍ സംരക്ഷണ സമിതിയുടേയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ചിറയില്‍ കൃഷി ഇറക്കുവാന്‍ തീരുമാനിച്ചു.
കണ്ടന്തറ, മാവിന്‍ചുവട്, ചിറമുകള്, പള്ളിക്കവല പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസായ നൂറ് ഏക്കറോളം വരുന്ന പൊന്നിടാംചിറ നികത്തുന്നതിന് സ്വകാര്യ വ്യക്തി നിക്ഷേപിച്ചിരുന്ന രാസവസ്തുക്കള്‍ അടങ്ങിയ മാലിന്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജനജാഗ്രതാ പ്രസിഡന്റ് ഇസ്മായില്‍ പള്ളിപ്രം അധ്യക്ഷത വഹിച്ചു. മാവിന്‍ചുവട് റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് എന്‍.വി.സി അഹമ്മദ് ഉദ്്ഘാടനം ചെയ്തു. റഷീദലി ചെറുവീട്ടില്‍, മൊയ്തീന്‍കുഞ്ഞ് മാളേംവീടന്, ഇബ്രാഹീം പാളിപ്പറമ്പില്‍, കെ.എം യൂനസ്, എം.എം ഫൈസല്‍, സി.ആര് മണ്‍സൂണ്‍, സലീം കണ്ടന്തറ, എന്‍.എം ഹസന്, അന്‍വര്‍ മൊയ്തീന്, ടി.എസ് അനസ്, അലി ചേരുംമൂടന്, യൂനസ് വാണിയക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."