ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം
കോതമംഗലം : ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കോതമംഗലത്ത് നടക്കും. ശനിയാഴ്ച മര്‍ച്ചന്റ് റെസ്റ്റ് ഹൗസില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കെ.എസ്.ടി.എം.എ സംസ്ഥാന ട്രഷറര്‍ എം.കെ. കോയാകുട്ടി ഉദ്ഘാടനം ചെയ്യും.
പി.ജെ.ജോയ് അധ്യക്ഷത വഹിക്കും. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മലയന്‍ കീഴ് കവലയില്‍ താലൂക്ക് കമ്മറ്റി ഓഫിസ് സംസ്ഥാന പ്രസിഡന്റ് വക്കച്ചന്‍ പുല്ലാട്ട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രകടനം നടക്കും. വൈകിട്ട് ആറിന് ബ്ലൂമൂണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എല്‍ദോ എബ്രഹാം എം.എല്‍.എ ചികിത്സ സഹായ ധനം കൈമാറും.
മര വ്യാപാര മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനും ശക്തമായ സന്ദേശങ്ങള്‍ കൈമാറാന്‍ ജില്ലാ സമ്മേളനം കൊണ്ട് കഴിയുമെന്നും. വ്യവസായം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് സമ്മേളനം വിശദികരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.
എം.കെ കോയകുട്ടി, വി.ടി ജോണി, കെ.ജി സത്യന്‍, ശിഹാബ് കടവൂര്‍, മിഘോഷ് മാത്യു, പി.ജി ജോയ്, കെ.കെ മോഹനന്‍, ടോമി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."