കുമ്പളം ടോള്‍ പ്ലാസയില്‍ സംഘര്‍ഷം
കുമ്പളം: ദേശീയപാതയിലെ കുമ്പളംടോള് പ്ലാസയില്‍ ഇന്നലെ ടോള്‍ പിരിച്ചത് സംഘര്‍ഷത്തിനിടയാക്കി. കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ഭാഗമായി ദേശിയ പാതയിലെ ടോള്‍ പിരിവ് വെള്ളിയാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ കുമ്പളത്ത് ടോള്‍ പിരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
ടോള്‍ പിരിക്കുന്നതിനെചൊല്ലി വാഹന യാത്രക്കാരും ടോള്‍ കാരാള്‍ ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പനങ്ങാട് പോലിസ് സ്ഥലത്തെത്തി വാഹനങ്ങള്‍ കടത്തിവിട്ട് സ്ഥിതി ശാന്തമാക്കി. എന്നാല്‍ പൊലിസ് പോയ ശേഷം വിണ്ടും വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാന്‍ ശ്രമിച്ചത് യാത്രക്കാരെ ക്ഷുഭിതരാക്കി.
വിവരമറിഞ്ഞ് പ്രതിഷേധവുമയി നാട്ടുകാരും സ്ഥലത്തെത്തി. തുടര്‍ന്ന് വീണ്ടും സ്ഥലത്തെത്തിയ പനങ്ങാട് പൊലിസ് വാഹനങ്ങള്കടത്തിവിടുകയായിരുന്നു. വെള്ളിയാഴ്ചവരെ ടോള്‍ പിരിക്കരുതെന്ന് കരാര്‍ കമ്പനി അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."