HOME
DETAILS

കാക്കനാട്ടെ വിവാദ സ്ഥലം അളന്നു തിട്ടപ്പെടുത്തി തുടങ്ങി

  
backup
November 10 2016 | 19:11 PM

%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82


കാക്കനാട്: നഗരസഭാ കൈയേറാന്‍ ശ്രമിച്ചെന്ന ആരോപണത്തേ തുടര്‍ന്ന് വിവാദമായ റവന്യൂ ഭൂമി അളന്നു തിട്ടപ്പെടുത്തി തുടങ്ങി. തൃക്കാക്കര നഗരസഭയുടെ അപേക്ഷയെ തുടര്‍ന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫിസര്‍ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍ ആരംഭിച്ചത്.
നഗരസഭക്ക് ബസ് ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള വന്‍ പദ്ധതിക്കായി സ്ഥലം ആവശ്യമുണ്ടെന്നും അതിനായി ഈ സ്ഥലം പതിച്ചു നല്‍കണമെന്നും കാണിച്ച് നഗരസഭ ജില്ലാ കലക്ടര്‍ക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. റവന്യു വകുപ്പിന്റെ ഈ സ്ഥലം നഗരസഭ അവകാശവാദം ഉന്നയിച്ച് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വേലി കെട്ടിത്തിരിക്കല്‍ നടത്തിയപ്പോള്‍ റവന്യു വകുപ്പ് ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്നാണ് നഗരസഭ ജില്ലാ കലക്ടര്‍ക്കും വകുപ്പ് മന്ത്രിക്കും അപേക്ഷ സമര്‍പ്പിച്ചത്.
എത്രയും വേഗം റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നേരത്തെ തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
മറ്റു മുനിസിപ്പാലിറ്റികളിലും, പഞ്ചായത്തുകളിലുമുള്ളത് പോലെയുള്ള ബസ് സ്റ്റാന്റുകളോ, മറ്റു സൗകര്യങ്ങളോ കാക്കനാട് ഇല്ലാ എന്നും, ഇതിന്റ അടിസ്ഥാനത്തിലാണ് നഗരസഭയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട് റവന്യു അധികാരികള്‍ നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കിക്ടര്‍ റിപ്പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു.
തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ടി എല്‍ദോ, ജിജോ ചിങ്ങംതറ, കൗണ്‍സിലറായ ആന്റണി പരവര തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് അളന്ന് തിട്ടപ്പെടുത്തല്‍ ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago