കീഴ്മാട് പഞ്ചായത്തില്‍ തെരുവുനായ്ക്കളെ കൊന്നു
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെയും ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ അക്രമണകാരികളായ അന്‍പതോളം തെരുവുനായ്ക്കളെ കൊന്ന് കുഴിച്ചുമൂടി.
കീഴ്മാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, പതിനൊന്ന്, പതിമൂന്ന്, പതിനാല് വാര്‍ഡുകളില്‍നിന്നാണ് പ്രധാനമായും കൂടുതല്‍ നായ്ക്കളെ പിടികൂടിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എ രമേശിന്റെയും മറ്റ് 18 മെമ്പര്‍മാരുടെയും സംരക്ഷണസമിതി പ്രവര്‍ത്തരുടെയും പിന്തുണയോടെയാണ് തെരുവുനായ് വേട്ട ആരംഭിച്ചത്.
ഇതിനായി തെരുവുനായ ഉന്മൂലന സംഘം സെക്രട്ടറി സോഫിയ സുര്‍ജിത്തിന് പഞ്ചായത്തംഗങ്ങള്‍ ചേര്‍ന്ന് അപേക്ഷ നല്കുകയുണ്ടായി. പട്ടിപിടുത്തക്കാരനായ വരാപ്പുഴ സ്വദേശി രഞ്ജന്റെയും സംഘത്തിന്റെയും സഹായത്തോടെ രാവിലെ അഞ്ചുമണിയോടെ ആരംഭിച്ച നായ്വേട്ടയുടെ ആദ്യഘട്ടം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ പിന്നിട്ട് വൈകിട്ട് മൂന്ന് മണിയോടെ അവസാനിപ്പിച്ചു. തെരുവുനായ്ക്കളുടെ ആക്രമണം മൂലം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും വൃദ്ധജനങ്ങള്‍ക്കും പുറത്തിറങ്ങി നടക്കുവാന്‍പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും നാട്ടുകാരുടെ പരാതികള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് ജനരക്ഷയ്ക്കായി അക്രമണകാരികളായ നായ്ക്കളെ കൊല്ലുക എന്ന തീരുമാനം പഞ്ചായത്തംഗങ്ങള്‍ ഒറ്റക്കെട്ടായി കൈക്കൊണ്ടതെന്ന് പ്രസിഡന്റ് കെ.എ രമേശ് പറഞ്ഞു.
വരും ദിവസങ്ങളിലും തെരുവുനായ് ഉന്മൂലനം തുടരുമെന്നും അദ്ദേഹം അറിയിച്ചു. കൊന്ന നായ്ക്കളെ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ എത്തിച്ചശേഷം സമീപത്തുള്ള പറമ്പില്‍ കുഴിച്ചുമൂടി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ തെരുനായ്ക്കളെ കൊല്ലുന്നതിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ വരുന്ന ഏത് നിയമ നടപടിയും നേരിടാന്‍ ഒരുക്കമാണെന്ന് പഞ്ചായത്ത് പ്രതിനിധികളും പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് സാബൂ പരിയാരത്തിനോടൊപ്പം നാട്ടുകാരും ഒറ്റക്കെട്ടായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."