HOME
DETAILS
MAL
പഴയ നോട്ടുകള്‍ സഹകരണ ബാങ്കും സ്വീകരിക്കും; മാറ്റി നല്‍കില്ല
backup
November 10 2016 | 19:11 PM
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകളും സ്വീകരിക്കും. റിസര്‍വ് ബാങ്ക് നിര്ദേശിച്ചതിനെത്തുടര്ന്നാണിത്.
നോട്ടുകള്‍ പിന്‍വലിച്ചതുമൂലം സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവരുടെ ബുദ്ധിമുട്ടു കണക്കിലെടുത്തു കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് റിസര്‍വ് ബാങ്കിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ നടപടി. നിക്ഷേപമായി മാത്രമേ പണം സ്വീകരിക്കാവൂവെന്നും പഴയ നോട്ടുകള്‍ മാറ്റി നല്‍കരുതെന്നും ആര്.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. നോട്ട് പിന്‍വലിക്കുന്നതായുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശമുണ്ടായതോടെ സഹകരണ ബാങ്കുകള്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."