HOME
DETAILS
MAL
തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കണം: എ.ഐ.ടി.യു.സി
backup
November 10 2016 | 19:11 PM
കൊച്ചി: തുല്യജോലിക്ക് തുല്യവേതനം നടപ്പിലാക്കണമെന്നുള്ള സുപ്രീം കോടതി വിധി പ്രാവര്‍ത്തികമാക്കണമെന്ന് വര്‍ക്കിംഗ് വിമന്‍സ് ഫോറം എ.ഐ.ടി.യു.സി എറണാകുളം ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. എറണാകുളത്ത് എം സുകുമാരപിള്ള സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന കണ്വെന്ഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ മല്ലിക ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹന്‍ അധ്യക്ഷത വഹിച്ചു. കേരള മഹിള സംഘം സംസ്ഥാന പ്രസിഡന്റ് കമലാ സദാനന്ദന്, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ അഷറഫ്, ജില്ലാ സെക്രട്ടറി കെ.എന്‍ ഗോപി, സി.വി ശശി, എസ്. ശ്രീകുമാരി, മല്ലിക സ്റ്റാലിന്, രമ ശിവശങ്കരന്, സീന ബോസ്, സജിനി തമ്പി, ബാബു കടമക്കുടി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സജിനി തമ്പി (പ്രസിഡന്റ്), സീനാ ബോസ് (സെക്രട്ടറി), സുമയ്യ ഹസ്സന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."