വൊക്കേഷണല്‍ എക്‌സ്‌പോ ശ്രദ്ദേയമായി
മൂവാറ്റുപുഴ: ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന മേഖല വൊക്കോഷണല്‍ എക്‌സ്‌പോ ശ്രദ്ദേയമായി. എറണാകുളം കോട്ടയം ജില്ലകളില്‍ നിന്നായി 65-ഓളം സ്‌കൂളുകള്‍ പങ്കെടുത്ത എക്‌സ്‌പോയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈസ്റ്റ് മാറാടി ഗവ.വിഎച്ച്എസ്എസ്. 40-പോയിന്‍രോടെ ഓവറോള്‍ കിരീടവും എയിഡഡ് മേഖലയില്‍ 36-പോയിന്റോടെ വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലവും ഓവറോള്‍ കിരീടം നേടി.
ലാഭകരമായ ഇനങ്ങളുടെ പ്രദര്‍ശനത്തില്‍ മൂവാറ്റുപുഴ ഗവ.വി.എച്ച്.എസ്.എസ് 38-പോയിന്റോടെ ഒന്നാം സ്ഥാനവും 33-പോയിന്റോടെ നാട്ടകം ഗവ.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. വിപണന സാധ്യതയുടെ പ്രദര്‍ശന ഇനത്തില്‍ 40-പോയിന്റോടെ ഈസ്റ്റ് മാറാടി വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 39-പോയിന്റോടെ പെരുവ ഗവ.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.
ഗവേഷണാത്മക പ്രദര്‍ശനഇനത്തില്‍ 34-പോയിന്റോടെ ഗവ.വി.എച്ച്.എസ്.എസ് തൃപ്പൂണിത്തുറ ഒന്നാം സ്ഥാനവും 33-പോയിന്റോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. പാഠ്യവിഷയ മേഖലയില്‍ 37-പോയിന്റോടെ കാനക്കരി ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 35-പോയിന്റോടെ പാമ്പാടി ടി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."