മുളവൂര്‍ അര്‍ബണ്‍ സഹകരണ സംഘം പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ ശ്രമം
മൂവാറ്റുപുഴ: മുളവൂര്‍ അര്‍ബണ്‍ സഹകരണ സംഘം പ്രസിഡന്റും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ പി.എം അസീസിനെ വാഹനമിടിച്ച് വീഴ്ത്തിയശേഷം കമ്പിക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാവിലെ 8.30ന് മുളവൂര്‍ ജോണ്‍പടിയിലാണ് സംഭവം. രാവിലെ വീട്ടില്‍ നിന്നും സഹകരണ സഘത്തിലേക്ക് സ്‌കൂട്ടറില്‍ വരുന്ന വഴി മറ്റൊരു സ്‌കൂട്ടറിലെത്തിയ മുളവൂര്‍ ഇടശ്ശേരിക്കുടി സജികുമാറാണ് സ്‌കൂട്ടര്‍ ഇടിച്ച് തെറുപ്പിച്ചശേഷം ക്രൂരമായി മര്‍ദിച്ചത്.
അസീസിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തയപ്പോഴേക്കും സജി ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ അസീസിനെ ഉടന്‍ മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അര്‍ബണ്‍ സൊസൈറ്റിയിലെ ജീവനക്കാരിയായിരുന്ന സജിയുടെ ഭാര്യയെ സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് അന്വേഷണ വിധേയമായി ബാങ്കില്‍ നിന്നും സസ്പന്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അസീസിനെയും സംഘം സെക്രട്ടറിയെയും സജി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരേ മൂവാറ്റുപുഴ പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനു പ്രതികാരമെന്നവണ്ണമാകാം ആക്രമണമെന്നാണ് സൂചന.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ എന്നിവര്‍ ആശുപത്രിയിലെത്തി. മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ഭാരവാഹികളായ കെ.എം പരീതും പി.പി എല്‍ദോസും കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എം പരീതും ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് മുളവൂര്‍ ചിറപ്പടിയില്‍ നടന്ന പ്രതിഷേധ യോഗം നടത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.എം.പരീത് അധ്യക്ഷത വഹിച്ചു. ഡി.കെ.റ്റി.എഫ്.സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍, കെ.എം.പരീത്, പി.പി.എല്‍ദോസ്, പായിപ്ര കൃഷ്ണന്‍, പി.വി.കൃഷ്ണന്‍ നായര്‍, മാത്യൂസ് വര്‍ക്കി, കെ.എച്ച്.സിദ്ദീഖ്, സമീര്‍ കോണിക്കല്‍, എം.സി.വിനയന്‍, പി.എ.അബ്ദുല്‍ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."