HOME
DETAILS

സഹകരണ ബാങ്കുകള്‍ക്കും പിടിവീണു

  
backup
November 10 2016 | 19:11 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%aa

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ബാങ്കുകളിലെ നിക്ഷേപത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ഇടപാടുകാരുടെ വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് സഹകരണ ബാങ്കുകളെ സമീപിച്ചു. സഹകരണ ബാങ്കുകളില്‍ ഏതാണ്ട് 50,000 കോടിയോളം രൂപയുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് നേരത്തെത്തന്നെ ആരോപണമുണ്ടായിരുന്നു. ബാങ്കുകള്‍ ആദായ നികുതി വകുപ്പുമായി സഹകരിച്ചില്ലെങ്കില്‍ ഉത്തരവിറക്കി പരിശോധിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
പല സഹകരണ ബാങ്കുകളും നില നില്‍ക്കുന്നത് അവിടത്തെ നിക്ഷേപം കൊണ്ടാണ്. മാത്രമല്ല കേരളത്തിലെ പതിനാലു ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നു കേരള ബാങ്ക് എന്ന ആശയവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് കേന്ദ്രത്തിന്റെ പിടി വീഴുന്നത്. സംസ്ഥാനത്തെ മിക്ക സഹകരണ ബാങ്കുകളും 49,999 രൂപ വാങ്ങിയാണ് സ്ഥിരനിക്ഷേപം നടത്തിയിരിക്കുന്നത്. 50,000 രൂപ തികച്ചായാല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ ബാങ്കുകളില്‍ പല വിദേശ വ്യവസായികളും കോടികളാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതുവരെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ ആധായ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇതേ തുടര്‍ന്നാണ് കള്ളപ്പണം സഹകരണ ബാങ്കുകളിലേയ്ക്ക് ഒഴുകിയത്. കേരളത്തിലും വിദേശത്തുമുള്ള വ്യവസായികള്‍ സഹകരണ ബാങ്കുകളില്‍ തങ്ങളുടെ പേരിലും ബിനാമി പേരുകളിലും നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ വിവരം ആദായ നികുതി വകുപ്പിന് നല്‍കുന്ന റിട്ടേണ്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
അതിനാല്‍ തന്നെ പരിശോധന തുടങ്ങുമ്പോള്‍ 200 ഇരട്ടി പിഴ നല്‍കേണ്ടി വരും. അതിനിടയില്‍ സഹകരണ ബാങ്കുകളില്‍ സ്ഥിരം നിക്ഷേപം നടത്തിയിരിക്കുന്ന സാധാരണക്കാരും അങ്കലാപ്പിലാണ്. പലരും ജോലിയില്‍ നിന്നും പെന്‍ഷന്‍ പറ്റിയപ്പോള്‍ മറ്റു ബാങ്കുകളില്‍ നിന്നും കൂടുതല്‍ പലിശ മോഹിച്ച് സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഇവരും കുരുങ്ങുമെന്ന നിലയിലാണ്. നിലവില്‍ സഹകരണ ബാങ്കുകളില്‍ ഇരിക്കുന്ന 500,1000 രൂപ മാറി എടുക്കണമെങ്കില്‍ മറ്റു കൊമേഴ്‌സല്‍ ബാങ്കുകളെ ആശ്രയിക്കണം. പണത്തിന്റെ ഉറവിടം രേഖകള്‍ സഹിതം സഹകരണ ബാങ്കുകള്‍ അവര്‍ക്ക് നല്‍കണം. അത് അവര്‍ റിസര്‍വ് ബാങ്കിനും ആദായ നികുതി വകുപ്പിനും കൈമാറും.
ഇന്നലെ വൈകിട്ടോടെ സഹകരണ ബാങ്കുകളിലുള്ള മുഴുവന്‍ അസാധുവായ തുകയുടെയും കണക്കെടുത്തിട്ടുണ്ട്. തല്‍ക്കാലം ഒരറിയിപ്പു വരുന്നതുവരെ ബാങ്കുകളെ സമീപിക്കണ്ടെന്നാണ് ജനറല്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. കേരളത്തില്‍ 250 മുതല്‍ 300 കോടി രൂപയുടെ ബാങ്ക് നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകള്‍ നൂറിലേറെയുണ്ട്.

ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം

തിരുവനന്തപുരം: ആദായ നികുതി വകുപ്പിന്റെ പരിധിയില്‍ നിന്നും സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ധനകാര്യ വകുപ്പിന് കത്തു നല്‍കി. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് സമീപിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്.
കൂടാതെ സംസ്ഥാനത്തെ ജനജീവിതവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും സ്തംഭിക്കാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും കത്തയച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago