യു.എസിന് ഇനി കറുത്ത ദിനങ്ങളെന്ന് അല്‍ഖാഇദയും ഐ.എസും
വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏവരും പ്രതീക്ഷ കല്‍പ്പിച്ചിരുന്ന ഹിലരി ക്ലിന്റനെ അട്ടിമറിച്ച് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ അമേരിക്കയ്ക്ക് ഇനി കറുത്തദിനങ്ങളെന്ന് തീവ്രവാദ സംഘടനകള്‍. ട്രംപിന്റെ വിജയം അമേരിക്കയുടെ കറുത്ത ദിനങ്ങളുടെ തുടക്കമാണെന്ന് ഐ.എസും അല്‍ഖാഇദയും പ്രസ്താവനയിറക്കി.
'ഇസ്ലാമോഫോബിയയുടെ പ്രസിഡന്റ് ' എന്നു വിശേഷിപ്പിക്കപ്പെടുന്ന ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഐ.എസും അല്ഖാഇദയുമടക്കമുള്ള സംഘടനകളുടെ പല നേതാക്കളും സോഷ്യല്‍മീഡിയയിലൂടെയും മറ്റും പ്രതികരിച്ചിട്ടുണ്ട്. അമേരിക്ക ട്രംപിന്റെ കൈകളിലെത്തിയെന്നും അതിന്റെ കറുത്ത ദിനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നുമാണ് ഐ.എസുമായി ബന്ധമുള്ള അല്‍ മിമ്പര്‍ ജിഹാദി മീഡിയാ നെറ്റ്വര്‍ക്കിന്റെ ആദ്യ പ്രതികരണം.
അമേരിക്കയില്‍നിന്നു മുസ്ലിംകളെ തുടച്ചുനീക്കുമെന്നതടക്കമുള്ള ട്രംപിന്റെ പ്രസ്താവനകള്‍ ഓര്‍മിപ്പിച്ച ഇവര്‍, ട്രംപിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതോടെ അമേരിക്കന്‍ ജനത അവരുടെ മുസ്ലിം വിരോധം കൂടുതല്‍ വെളിവാക്കുകയാണെന്നും ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."