ട്രംപ് ഇന്ത്യയുമായി അടുക്കുമോയെന്ന് പാകിസ്താന് ആശങ്ക
ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായി കൂടുതല്‍ അടുക്കുമോയെന്നു പാകിസ്താന് ആശങ്ക. അമേരിക്കയുമായി നല്ല ബന്ധം നിലനിര്‍ത്തുന്ന പാകിസ്താന്, ട്രംപ് പ്രസിഡന്റാകുന്നതോടെ അത് ഇല്ലാതാകുമോയെന്നും ഭയക്കുന്നുണ്ട്.
മുസ്ലിംകള്ക്കെതിരായ ട്രംപിന്റെ നീക്കം തങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കുമെന്നു പാകിസ്താന് കണക്കുകൂട്ടുന്നു. ഈയിടെ പാകിസ്താനില്‍വച്ച് അഫ്ഗാന് താലിബാന് നേതാവിനെ അമേരിക്ക കൊലപ്പെടുത്തിയിരുന്നു. കശ്മിരില്‍ ഇന്ത്യന്‍ സൈനികരെ പാകിസ്താന് വധിച്ചതും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ വന്നതും പാകിസ്താന് തിരിച്ചടിയാകും. അമേരിക്കയുമായി ഇന്ത്യ ബന്ധം ശക്തമാക്കുന്നതും പാകിസ്താനെ അലോസരപ്പെടുത്തുന്നുണ്ട്.
അമേരിക്ക എന്നും പാകിസ്താനൊപ്പമുണ്ടാകുമെന്നും എന്നാല്‍ ട്രംപ് പാകിസ്താനെ സംബന്ധിച്ചിടത്തോളം അല്പം കടുത്ത പ്രസിഡന്റായിരിക്കുമെന്നും ലാഹോറിലെ ഒരു വിദേശകാര്യ വിദഗ്ധന്‍ പറഞ്ഞു. ഇക്കാലയളവില്‍ അമേരിക്കയുമായി പാകിസ്താനെക്കാള്‍ മികച്ച ബന്ധമുണ്ടാക്കാന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, തങ്ങളുടെ വിദേശ നയം രാജ്യതാല്പര്യത്തിന നുസരിച്ചാണെന്നും സര്‍ക്കാര്‍ മാറുന്നതുകൊണ്ട് അതില്‍ മാറ്റമുണ്ടാകില്ലെന്നും പാകിസ്താനിലെ അമേരിക്കന്‍ നയതന്ത്രജ്ഞന് ഗ്രേസ് ഷെല്ട്ടന് പറഞ്ഞു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നേരന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും അഭിനന്ദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."