അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരം: ഹാഫിള് സയ്യിദ് ത്വാഹക്ക് ഒന്നാം സ്ഥാനം
കടമേരി: കടമേരി റഹ്മാനിയ്യ സ്ഥാപനങ്ങളുടെ സ്ഥാപകനും ശില്‍പിയും സൂഫിവര്യനുമായിരുന്ന ചീക്കിലോട് കുഞ്ഞമ്മദ് മുസ്‌ലിയാരുടെ മുപ്പതാമത് ആണ്ടനുസ്മരണത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥി സംഘടന ബഹ്ജത്തുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച അഖിലകേരള ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മലപ്പുറം ജില്ലയിലെ ആലത്തൂര്‍ പടി ദര്‍സ് വിദ്യാര്‍ഥി ഹാഫിള് സയ്യിദ് ത്വാഹ ഒന്നാംസ്ഥാനവും മലപ്പുറം ജില്ലയിലെ തൂത ദാറുല്‍ ഉലൂം ഇസ്‌ലാമിക് ആര്‍ട്‌സ് കോളജിലെ മുഹമ്മദ് റഷാദ് സി രണ്ടാംസ്ഥാനവും കോഴിക്കോട് ജില്ലയിലെ പുറക്കാട് ജാമിഅ ഫുര്‍ഖാനിയ്യ കോളജിലെ ജൗഹര്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള പ്രശസ്തി പത്രവും കാഷ് അവാര്‍ഡ് വിതരണവും സയ്യിദ് ടി.പി.സി തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ റഹ്മാനിയ്യ മാനേജര്‍ ചീക്കിലോട് കുഞ്ഞബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ്. വൈ. എസ് ജില്ലാ പ്രസിഡന്റ് സി.എച്ച് മഹമൂദ് സഅദി ഉദ്ഘാടനം ചെയ്തു. മാഹിന്‍ മുസ്‌ലിയാര്‍ പുല്ലാര ആമുഖ ഭാഷണം നടത്തി. സമസ്ത ചീഫ് ഖാരിഅ് അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍, റഹ്മാനിയ്യ കുവൈത്ത് കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ ഹാജി എടപ്പള്ളി , ചിറക്കല്‍ ഹമീദ് മുസ്‌ലിയാര്‍, ബഷീര്‍ ഫൈസി ചീക്കോന്ന്, പുത്തലത്ത് അമ്മദ്, അലി ഫൈസി മരുന്നൂര്‍, യൂസഫ് റഹ്മാനി ചെമ്പ്രശേരി ,സമദ് റഹ്മാനി,കെ.പി മൊയ്തു മൗലവി, കെ. മൊയ്തു ഫൈസി,സുഹൈല്‍ റഹ്മാനി തുടങ്ങിയവര്‍ സംബന്ധിച്ചു. നിബ്രാസലി തറയിട്ടാല്‍ സ്വാഗതവും അബൂബക്കര്‍ സിദ്ധീഖ് വേളം നന്ദിയും പറഞു
ഇന്നലെ നടന്ന മതപ്രഭാഷണ പരിപാടി സയ്യിദ് ടി.പി.സി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിനാന്‍ കുറുമ്പത്തൂര്‍ പ്രഭാഷണം നടത്തി. ഇന്ന് വൈകുന്നേരം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പ്രഭാഷണ വേദിയില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
നാളെയും മറ്റന്നാളുമായി മെഡിക്കല്‍ ക്യാംപ് , അനുസ്മരണസമ്മേളനം, ദിക്‌റ് ദുആമജ്‌ലിസ്, തസ്‌കിയത്ത് ക്യാംപ്,പൂര്‍വ വിദ്യാര്‍ഥി സംഗമം, അവാര്‍ഡ് ദാനം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."