ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ വീടു കയറി ആക്രമിച്ചതായി പരാതി
ശ്രീകാര്യം: ട്യൂഷനുപോയ മകളെ തിരികെ വിളിക്കുവാന്‍പോയ അധ്യാപികയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തില്‍ രാത്രിയില്‍ അധ്യാപികയുടെ വീട്ടിലെത്തി വീട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ അധികൃതരില്‍ നിന്ന് വീഴ്ചയെന്ന് ആരോപണം.
പ്രതിയ്ക്ക് നേരെ പെറ്റികേസ് ചുമത്തുകയും ആക്രമണം ചെറുത്ത അധ്യാപികയുടെ ഭര്‍ത്താവിനു നേരെ ജാമ്യമില്ലാ വകുപ്പിനുനേരെ കേസെടുത്തെതായും ആരോപണം. ശ്രീകാര്യം ഇളംകുളം വിളയില്‍ വീട്ടില്‍ വ്രജേന്ദ്ര ലാലിന്റെ ഭാര്യയും അധ്യാപികയുമായ ഷീബലാല്‍ ആണ് ശ്രീകാര്യം പൊലിസ് പ്രതിയെ സംരക്ഷിക്കുന്നവെന്ന് ആരോപിച്ച് മുഖ്യമന്ത്രി, എ.ഡി.ജി.പി, സിറ്റി പൊലിസ് കമ്മിഷണര്‍, വനിതാ കമ്മിഷന്‍, വനിതാ സെല്‍, കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
ട്യൂഷനു പോയ മകളെ വിളിക്കുന്നതിന് വേണ്ടി കഴിഞ്ഞ 31ന് രാത്രി എട്ടരയോടുകൂടി കല്ലംമ്പള്ളി റോഡിലൂടെ നടന്ന് പോയ അധ്യാപികയെ ബൈക്കില്‍ പിന്നിലെത്തിയ കല്ലംമ്പള്ളി സ്വദേശി താഹ എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ മതിലിനോട് ചേര്‍ത്ത് അസഭ്യ വാക്കുകള്‍ പറഞ്ഞ ശേഷം ഉപദ്രവിക്കാന്‍ ശ്രമിച്ചു.
ഓടി രക്ഷപ്പെട്ട അധ്യാപിക ഭര്‍ത്താവ് വ്രജേന്ദ്രലാലിനെ വിവരമറിയിച്ച പ്രകാരം വ്രജേന്ദ്രലാല്‍ താഹയുടെ വീട്ടില്‍ എത്തി. ഇതേ കുറിച്ച് ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ രാത്രി പതിനൊന്നോടു കൂടി മദ്യലഹരിയിലെത്തിയ താഹ അധ്യാപികയുടെ വീട്ടിലെത്തി ഒളിപ്പിച്ച് വച്ചിരുന്ന സ്റ്റീല്‍ പൈപ്പ് കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടായ പിടിവലിയില്‍ നിലത്തെ വീണ താഹയ്ക്ക് കാലില്‍ മുറിവേറ്റിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് പൊലിസ്് എത്തി താഹയെ ആശുപത്രിയിലും അധ്യാപികയുടെ ഭര്‍ത്താവിനെ പൊലിസ്് സ്റ്റേഷനിലേയ്ക്കും കൊണ്ടുപോകുകയായിരുന്നു.
ആക്രമണം നടന്ന വീട്ടില്‍ അധ്യാപികയും വിദ്യാര്‍ഥികളായ രണ്ട് മക്കളുമായിരുന്നു ഉണ്ടായിരുന്നതെങ്കിലും ഭര്‍ത്താവിനെ അടുത്ത ദിവസം രാവിലെ 9 മണി വരെ സ്റ്റേഷനില്‍ ഇരുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ പിറ്റേ ദിവസം രാവിലെ തന്നെ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പ്രതിക്കെതിരേ കേസെടുക്കുവാനോ യുവതിയായ അധ്യാപികയുടെ മൊഴി രേഖപ്പെടുത്തുവാനോ ശ്രീകാര്യം പൊലിസ്് എത്താത്തതിനാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയ ശേഷമാണ് ശ്രീകാര്യം പൊലിസ് അധ്യാപികയുടെ മൊഴിരേഖപ്പെടുത്താന്‍ എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് ആക്രമിക്കാന്‍ ശ്രമിച്ച പ്രതിക്കെതിരേ കേസെടുക്കാതെ ആക്രമിയെ തടയാനെത്തിയ ഭര്‍ത്താവിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണെന്നാണ് ആരോപണം.
സംഭവദിവസം സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ്് അടിയേറ്റ് കിടക്കുന്ന താഹയെ കാണുകയും ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്ന് ശ്രീകാര്യം പൊലിസ്് പറയുന്നത്. അടിയേറ്റ് വീണ പ്രതിയുടെ മൊഴിപ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലിസ്് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."