ഡിസൈന്‍ യാത്രയ്ക്ക് സമാപനം
തിരുവനന്തപുരം: ആര്‍ക്കിടെക്റ്റുകള്‍, ഡിസൈനര്‍മാര്‍, ഡിസൈനുമായി ബന്ധപ്പെട്ട മറ്റു പ്രൊഫഷണലുകള്‍ എന്നിവരുടെസംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് ദേശീയതലത്തില്‍സംഘടിപ്പിക്കുന്ന ഡിസൈന്‍ യാത്രയുടെ കേരള സന്ദര്‍ശനം സമാപിച്ചു.ഡിസൈന്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐ.ഐ.ഐ.ഡി സംഘടിപ്പിക്കുന്ന ദേശീയബോധവല്‍ക്കരണ പരിപാടി ഡിസൈന്‍ യാത്രയ്ക്ക് ഇന്നലെ വൈകിട്ട് ടെക്‌നോപാര്‍ക്കിലെ ഓപ്പണ്‍ എയര്‍ തിയറ്ററില്‍ ഐ.ഐ.ഐ.ഡി കേരള ചാപ്റ്റര്‍ ഭാരവാഹികളുടെയും ടെക്‌നോപാര്‍ക്കിലെ അന്‍പത്തിയാറോളം ഐ.ടി കമ്പനി പ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ.ഐ.ഐ.ഡി ദേശീയ സെക്രട്ടറി ആര്‍ക്കിടെക്റ്റ് ജബീന്‍ എല്‍. ശംഖുമുഖം കടപ്പുറത്തെ ബലി മണ്ഡപത്തിന് സമീപംകഴക്കൂട്ടം മരിയന്‍ കോളജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് പ്ലാനിങ്ങിലെ 200 ഓളം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലും യാത്രാസംഘത്തിന് സ്വീകരണം നല്‍കി. പരിപാടിയുടെ ഭാഗമായി ഫ്‌ളാഷ്‌മോബ്, റോക്‌ഷോ തുടങ്ങിയവയും അരങ്ങേറി. ഇതിരുവനന്തപുരം കോളജ് ഓഫ് ആര്‍ക്കിടെക്ച്ചറിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."