സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് കുട്ടിയെ എസ്.എ.ടിയില്‍ പ്രവേശിപ്പിച്ചു
കിളിമാനൂര്‍: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയ കുട്ടിക്ക് രോഗം കലശലാവുകയും ചികിത്സ പിഴവ് സംഭവിച്ചതായി ആരോപിച്ച് നിര്‍ബന്ധ വിടുതല്‍ വാങ്ങി കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ നില ഗുരുതരമാണ്. കിളിമാനൂര്‍ തൊളിക്കുഴി പന്തുവിള വീട്ടില്‍ കുട്ടന് ധന്യ ദമ്പതികളുടെ മകള്‍ അഷ്ടമി (2)യെയാണ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കിളിമാനൂരിലെ സരള മെമ്മോറിയല്‍ ആശുപത്രിക്കെതിരേയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപണം ഉന്നയിക്കുന്നത്.
ശനിയാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് വിധേയമാക്കിയ കുട്ടിക്ക് പരിചരണം മോശമായിരുന്നുവെന്നും ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം അസുഖം കലശലായതിനു ശേഷം വീണ്ടും ഒരിക്കല്‍ കൂടി ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും രക്ഷിതാക്കള്‍ പറയുന്നു. കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യിക്കുകയും ഇന്നലെ വൈകുന്നേരത്തോടെ എസ്.എ.ടിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു .
കിളിമാനൂരിലെ സ്വകാര്യ ആശുപത്രിക്കെതിരേ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."