HOME
DETAILS
MAL
സഹായധനം നല്കി
backup
November 10 2016 | 19:11 PM
വിഴിഞ്ഞം: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്ലുവിള ചെമ്പകരാമന്‍ തുറയില്‍ ശിലുവമ്മയുടെ മക്കള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ നല്കി. ഇന്നലെ വൈകിട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് ശിലുവമ്മയുടെ വസതിയില്‍ നേരിട്ടെത്തിയാണു തുക കൈമാറിയാണ്.
ശിലുവമ്മയുടെ മക്കളായ മിഖായേല്‍, സെല്‍വരാജ് എന്നിവര്‍ക്ക് 2.45 ലക്ഷം രൂപ വീതമുള്ള രണ്ടു ചെക്കുകളാണ് നല്‍കിയത്. ശിലുവമ്മയുടെ മരിച്ചതിന്റെ അടുത്ത ദിവസം തഹസീല്‍ദാര്‍ 10,000 രൂപ നല്‍കിയിരുന്നു.
അതു കുറച്ചുള്ള തുകയാണിപ്പോള്‍ കൈമാറിയത്. എം. വിന്‍സെന്റ് എം.എല്‍.എ, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ജി. ഹെസ്റ്റിന്‍, തഹസീല്‍ദാര്‍ എ. മാര്‍ക്കോസ്, കരുംകുളം വില്ലേജ് ഓഫിസര്‍ റെനി റസാലം, പഞ്ചായത്തംഗം പുഷ്പം വിന്‍സെന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."