ആവാസ് യോജനാ പദ്ധതി; നിയമങ്ങള്‍ അപേക്ഷകര്‍ക്കു തലവേദനയാവുന്നു
താനൂര്‍: പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധയിലെ നിയമങ്ങള്‍ അപേക്ഷകര്‍ക്കു തലവേദനയാവുന്നെന്ന് പരാതി. പദ്ധതിയില്‍ അപേക്ഷ നല്‍കാന്‍ കടമ്പകളേറെയാണെന്നാണു അപേക്ഷകര്‍ പറയുന്നത്. ഇതു കാരണം ആദ്യ ഘട്ടത്തില്‍ തന്നെ ഒട്ടേറെ പേരാണു പിന്‍വാങ്ങിയത്. വീട് പുതുക്കി പണിയുന്നതിനു ആറു ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയാണിത്. അതതു മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണു ഇതു നടപ്പാക്കുന്നത്. ജില്ലയിലെ തീരദേശ നിയന്ത്രണ പരിധിക്കുള്ളില്‍ താമസിക്കുന്നവര്‍ക്കു ഈ പദ്ധതിയിലേക്കു അപേക്ഷിക്കാന്‍ പറ്റില്ല. ഇതോടെ തീരദേശ മേഖലയിലെ കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു പദ്ധതിയിലെ ആനുകൂല്യം നഷ്ടമാവുകയാണ്.
പദ്ധതിക്കു അപേക്ഷിക്കുന്ന അപേക്ഷകന്റെ വീട്ടിലേക്കു ഭൂമി ആധാരത്തില്‍ നാലു അടി വഴി കാണിച്ചിരിക്കണം.അപേക്ഷിക്കുമ്പോള്‍ 30 വര്‍ഷത്തെ കുടിശ്ശിക പ്രമാണം ഹാജറാക്കുകയും വേണം. ഇതിനകം നമ്പര്‍ ലഭിച്ച വീടുകള്‍ക്കു വായ്പയുമില്ല. ഇനി തുക മുഴുവനായി തിരിച്ചടച്ചാലും 15 വര്‍ഷത്തിനു ശേഷമാണു ഭൂമി ആധാരങ്ങള്‍ ഉപഭോക്താവിന്റെ കൈയിലെത്തുക. അപേക്ഷകര്‍ക്കു കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നതും ഈ നിയമമാണ്.
ഇതോടൊപ്പം വായ്പ തുക തിരിച്ചടക്കുന്നതിനിടെ മൂന്നു തവണ തിരിച്ചടവു തെറ്റിയാലും പണിയാണ്.പദ്ധതി പ്രഖ്യപിച്ചയുടന്‍ അപേക്ഷകരുടെ തള്ളിക്കയറ്റമായിരുന്നു. ഇപ്പോള്‍ മിക്കവരും പിന്‍വാങ്ങിയ നിലയിലാണ്. ജില്ലയില്‍ തന്നെ വളരെ കുറച്ചു പേര്‍ മാത്രമാണു അപേക്ഷകരായുള്ളത്.
നിലവിലെ ഭവന വായ്പകളേക്കാള്‍ തലവേദനയാവുന്ന നിയമങ്ങളാണു അപേക്ഷകരെ പിന്‍വലിക്കാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."