ബൈപ്പാസ് റോഡ് വേണം
പുലാമന്തോള്‍ : ഗതാഗത കുരുക്കില്‍ നട്ടംതിരിയുന്ന പുലാമന്തോള്‍ നഗരത്തിന് ബൈപ്പാസ് റോഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാനപാത കടന്നു പോകുന്ന പുലാമന്തോള്‍ അങ്ങാടി നവീകരണ പ്രവര്‍ത്തനങ്ങള്‍ മുറക്ക് നടക്കുന്നുണ്ടെങ്കിലും ഈ പ്രദേശത്തെ ഗതാഗത കുരുക്ക് ഇതുകൊണ്ടൊന്നും മാറില്ലെന്നാണ് ജനാഭിപ്രായം. ടൗണിലെ ഗതാഗത കുരുക്ക് ബൈപ്പാസ് റോഡുകളുടെ നിര്‍മാണം കൊണ്ട് ഒരുപരിധിവരെ നിയന്ത്രിക്കാനാകുമെന്ന്പ്രദേശവാസികള് പറയുന്നു.
പുലാമന്തോള്‍ കൊളത്തൂര്‍ റോഡില്‍ നിന്നും തിരുത്ത് റോഡ് വഴി പുലാമന്തോള്‍ ബസ്റ്റാന്റിനു പിന്നിലൂടെ കടന്ന് പുലാമന്തോള്‍ യു.പിയിലേക്കെത്തു റോഡ് ബൈപ്പാസ് റോഡാക്കി മാറ്റുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ക്ക് താല്‍ക്കാലിക പരിഹാരമാകും. അറുനൂറ് മീറ്ററോളം നീളമുള്ള ഈ റോഡ് ഗതാഗത യോഗ്യമാക്കുന്നതോടെ ഇതു വഴി വളാഞ്ചേരി കൊളത്തൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് പുലാമന്തോള്‍ ടൗണിലെ ഗതാഗത കുരുക്കില്‍ പെടാതെ പെരിന്തല്‍മണ്ണ റോഡിലെത്താം. പുലാമന്തോള്‍ ശ്രീ രുദ്രധന്വന്തരീ ക്ഷേത്രം വഴി പുലാമന്തോള്‍ ബസ്റ്റാന്റിനടുത്തെത്തുന്ന റോഡ് വീതി കൂട്ടി ടാറിങ് നടത്തുന്നത് മൂലം പട്ടാമ്പി, പെരിന്തല്‍മണ്ണ റോഡില്‍ സഞ്ചരിക്കുന്നവര്‍ക്കും ഇത് ഏറെ ഗുണകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."