ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം
കരുവാരകുണ്ട്: സംസ്ഥാന കാര്‍ഷിക വകുപ്പിന് കീഴിലുള്ള ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ദാറുന്നജാത്ത് അറബിക് കോളജ് എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി.
ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെയുള്ള പദ്ധതി സംസ്ഥാനത്തെ ആദ്യ കോളജ് കൃഷി പദ്ധതിയാണ്. പദ്ധതിയുടെ ഉദ്ഘാടനം എ.പി അനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.ദാറുന്നജാത്ത് ജനറല്‍ സെക്രട്ടറി എം.ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായി.ഒരേക്കറോളം വരുന്ന ക്യാംപസില്‍ മൈക്രോ ഡ്രിപ്പ് ഇറിഗേഷന്‍ ,വെര്ട്ടിഗേഷന്, മര്ച്ചിങ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഷ്നി സുരേന്ദ്രന്, പ്രിന്‍സിപ്പല്‍ കെ.കെ അബ്ദുല്‍ മജീദ്, പി.ഷൗക്കത്തലി, ഷീബ, സൈഫുന്നിസ, ബാലചന്ദ്രന്, കുര്യാച്ചന്, അലവി കുരിക്കള്‍, വി.ശബീറലി, സൈനബ, എം.അലവി, എന്‍.കെ അബ്ദുറഹ്മാന്, കെ.ടി റസാക്ക്, മൊയ്തീന്, ഡോ.മുഹമ്മദ് അസ്ലം, സബാര്‍ സാദത്ത്, നൗഫല്‍, അബ്ദു റഊഫ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."