ഞാറുനടീല്‍ ഉദ്ഘാടനവും ലൈബ്രറി ശാക്തീകരണവും
എടവണ്ണപ്പാറ : കൃഷിഭവന്റെ സഹകരണത്തോടെ ചീക്കോട് കെ.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജൈവനെല്‍കൃഷിയുടെ നടീല്‍ ഉദ്ഘാടനം ചീക്കോട് കൂനേങ്ങല്‍ പാടത്ത് ഞാറുനട്ട് ടി.വി.ഇബ്‌റാഹീം എം.എല്‍.എ നിര്‍വഹിച്ചു.പി.ടി.എ പ്രസിഡന്റ് റഹ്മാന്‍ വെട്ടുപാറ അധ്യക്ഷനായി.സ്‌കൂള്‍ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'എന്റെ പുസ്തകം, എന്റെ ലൈബ്രറി' എന്ന സന്ദേശവുമായി നടത്തിയ ലൈബ്രറി ശാക്തീകരണപദ്ധതി പ്രകാരം അധ്യാപകരും വിദ്യാര്‍ഥികളും ശേഖരിച്ച പുസ്തകങ്ങള്‍ എം.എല്‍.എക്ക് കൈമാറി.
സ്‌കൂളില്‍ നടപ്പാക്കുന്ന മിഷന്‍100 പദ്ധതികളുടെ പ്രഖ്യാപനവും അസുഖബാധിതനായ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിന്റെ ചികിത്സാ ചെലവിലേക്ക് വിദ്യാര്‍ഥികള്‍ സമാഹരിച്ച സഹായനിധിയുടെ വിതരണവും എം.എല്‍.എ നിര്‍വഹിച്ചു.
കൃഷിവകുപ്പ് അസി.ഡയറക്ടര്‍ കൃഷണദാസ്, കൃഷി ഓഫിസര്‍ ബാബു സക്കീര്‍, പ്രധാനാധ്യാപിക മംഗളം, മാനേജര്‍ കെ.ബീരാന്‍ ഹാജി, എം.കെ കമ്മുകുട്ടി , ഹമീദ്, ഇമ്പിച്ചിമോതി, മുഹമ്മദ് കുട്ടി , മിഥുന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."