HOME
DETAILS
MAL
കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു
backup
November 11 2016 | 02:11 AM
തിരൂരങ്ങാടി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അടിയന്തിരാവസ്ഥയില്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. കള്ളപ്പണം തടയാന്‍ തീരുമാനമെടുക്കുമ്പോള്‍ സാധാരണക്കാരന്റെ പ്രയാസങ്ങള്‍ മുന്‍കൂട്ടി കാണണമെന്നും പണം ബാങ്കില്‍ നിന്നും മാറ്റിയെടുക്കാന്‍ സാവകാശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.കെ ഹംസ അധ്യക്ഷനായി. ടി.പി അബ്ദുസ്സലാം, അനീസ് കൂരിയാടാം, എം.എന്‍ റഷീദ്, എ റഫീഖ്, ഒ സാദിഖ്, അയൂബ് തളാപ്പില്‍, മുഹീനുല്‍ ഇസ്ലാം, പി ശിഹാബ്, പി.കെ സര്‍ഫാസ്, സി.വി അലിഹസ്സന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."