HOME
DETAILS
MAL
തമിഴ് തൊഴിലാളികള്‍ക്ക് സഹായവുമായി കൗണ്‍സിലര്‍മാര്‍
backup
November 11 2016 | 02:11 AM
തിരൂരങ്ങാടി: ബസിനു നല്കാന് പണമില്ലാതെ വലഞ്ഞ തമിഴ്നാട്ടുകാര്‍ക്ക് നഗരസഭാ കൗണ്‍സിലര്‍മാര്‍ സഹായവുമായെത്തി. ഇന്നലെ ചെമ്മാട് ടൗണില്‍ നഗരസഭാ ഓഫിസിന് സമീപത്താണ് സംഭവം.
പണിക്കൂലിയായി ലഭിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റാനാണ് പത്തോളം തമിഴ് തൊഴിലാളികള്‍ വൈകീട്ടോടെ സമീപത്തെ ബാങ്കിലെത്തിയത്. എന്നാല്‍ ജനക്കൂട്ടം കാരണം ഉള്ളിലേക്ക് കയറാന്‍ ഇവര്‍ക്ക് സാധിച്ചില്ല. മഞ്ചേരിയില്‍ താമസിക്കുന്ന ഇവര്‍ പന്താരങ്ങാടിയില്‍ ജോലിക്ക് വന്നതായിരുന്നു.
തിരിച്ചുപോകാന്‍ ചില്ലറയില്ലാതെ വിഷമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടു. ഇവര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നഗരസഭയിലെ ഏതാനും കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തി സ്വന്തം പോക്കറ്റില്‍ നിന്ന് എല്ലാവര്ക്കും നൂറു രൂപാ വീതം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."