HOME
DETAILS
MAL
നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അതിരാവിലെ തന്നെ ബാങ്കുകള്‍ക്ക് മുന്പില് നീണ്ട നിര
backup
November 11 2016 | 02:11 AM
പള്ളിക്കല്‍: പത്ത് മണിക്ക് തുറക്കുന്ന ബാങ്കുകള്‍ക്ക് മുന്പില് അതിരാവിലെ തന്നെ നോട്ടുകള്‍ മാറ്റിവാങ്ങാനും നിക്ഷേപിക്കാനുമായി എത്തിയവരുടെ നീണ്ട വരി. പലയിടങ്ങളിലും രാവിലെ ഏഴോടെ തന്നെ ആളുകള്‍ ബാങ്കിന് മുന്പില് കാത്തിരിക്കാന്‍ തുടങ്ങിയിരുന്നു. പള്ളിക്കല്‍ ബസാര്‍ ടൗണിലെ കേരളാ ഗ്രാമീണ്‍ ബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നിവടങ്ങളില്‍ ആവശ്യക്കാര്‍ക്ക് നിയന്ത്രണ വിധേയമായി പണം മാറ്റി വാങ്ങാനും നിക്ഷേപിക്കാനും കഴിഞ്ഞെങ്കിലും പള്ളിക്കല്‍ സഹകരണ ബാങ്കില്‍ നോട്ടുകള്‍ മാറ്റി നല്‍കാത്തതും നിക്ഷേപകരില്‍ നിന്നും നോട്ടുകള്‍ സ്വീകരിക്കാത്തതും പ്രതിഷേധത്തിനിടയാക്കി. പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് സഹകരണ ബാങ്കിന് ലഭിച്ചതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."