ചങ്കുവെട്ടി-ചെനക്കല്‍ പാതയില്‍ അപകടം പതിവാകുന്നു
കോട്ടക്കല്‍: ദേശീയപാത ചങ്കുവെട്ടി മുതല്‍ ചെനക്കല്‍ വരെയുള്ള ഭാഗങ്ങളില്‍ അനധികൃത പാര്‍ക്കിങ് അപകടം വരുത്തുന്നു. റോഡിന്റെ ഇരുവശങ്ങളിലും അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ചങ്കുവെട്ടി മുതല്‍ ചെനക്കല്‍ വരെ നാലുവരിപ്പാതയാക്കിയത്.
അശ്രദ്ധമായ രീതിയില്‍ വാഹനങ്ങള്‍ പോകുന്നതിനാല്‍ ഇവിടെ അപകടം പതിവായിരുന്നു. ഇതോടെ അടിയന്തിരമായി ഡിവൈഡറുകള്‍ സ്ഥാപിച്ചു നാലുവരിപ്പാതയാക്കി. എന്നാല്‍ നാലുവരിപ്പാതയുടെ വശങ്ങളിലുള്ള ഭാഗം പാര്‍ക്കിങ് ഏരിയ ആയ രീതിയിലാണ്. ഇവിടെ വാഹനങ്ങള്‍ കൂട്ടിയിടിക്കാനും സാധ്യത ഏറെയാണ്.
പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ അശ്രദ്ധയോടെ റോഡിലേക്കിറക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. കടകളിലേക്ക് വലിയ വാഹനങ്ങളില്‍ ലോഡിറക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. ചങ്കുവെട്ടിയിലും പറമ്പിലങ്ങാടിയിലും അനധികൃതമായി വാഹനങ്ങള്‍ പാര്ക്കുചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ യൂത്ത്ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
നാലുവരിപ്പാതയാക്കിയപ്പോള്‍ നടപ്പാത നിര്‍മിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സഹീര്‍ കക്കിടി അധ്യക്ഷനായി. കെ.എം ഖലീല്‍, ടി.പി മുജീബ്, സലാം കെ.വി, ടി.പി ബാവ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."