ഗോധ്ര ട്രെയിന്‍ തീവയ്പ്പ്: മുഖ്യപ്രതിയെ പിടികൂടിയതായി പൊലിസ്
ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ തീവയ്പ്പു കേസില്‍ മുഖ്യപ്രതിയെ പിടികൂടിയതായി പൊലിസ്. ഫറൂഖ് ഭാനയെന്നയാളെയാണ് മധ്യഗുജറാത്തിലെ കലോല്ടോള് നാകയില്‍ നിന്ന് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.
ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് ട്രെയിന്‍ കത്തിച്ച സംഭവത്തില്‍ ഗുജറാത്ത് പൊലിസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ മുഖ്യപ്രതിയാണ് ഭാന. 14 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നുവെന്ന് പൊലിസ് പറയുന്നു. 2002 ഫെബ്രുവരി 27 ന് 20 പേരുമായിചേര്ന്നു ഗോധ്രയിലെ ഗസ്റ്റ് ഹൗസില്‍ ഗൂഢാലോചന നടത്തിയെന്നാണു ഭാനയ്ക്കെതിരായ കേസ്.
2002 ഫെബ്രുവരിയിലായിരുന്നു 59 പേരുടെ മരണത്തിനിടയാക്കിയ സംഭവം. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍നിന്നു കര്‍സേവകര്‍ എത്തിയ ട്രെയിനിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഗോധ്ര സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ ട്രെയിനിന്റെ ബോഗികള്‍ക്കു തീയിടുകയായിരുന്നു. ഗോധ്ര സംഭവത്തിനു ശേഷം ഗുജറാത്തില്‍ വര്‍ഗീയ കലാപം ഉണ്ടായി. കലാപത്തില്‍ 1,100 ഓളം പേരാണു കൊല്ലപ്പെട്ടത്.
അതേസമയം, തീവയ്പ്പ് ബി.ജെ.പി ആസൂത്രണം ചെയ്തു നടത്തിയതാണെന്ന ആരോപണവുമായി പട്ടേല്‍ സമുദായ നേതാവ് രാഹുല്‍ ദേശായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."