മലപ്പുറം സ്ഫോടനം: അന്വേഷണ സംഘം ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന്
മലപ്പുറം: മലപ്പുറം കലക്ടറേറ്റിലെ കോടതി വളപ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നു ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ അറിയിച്ചു. ഇതേക്കുറിച്ച് തങ്ങള്‍ക്കു യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു കേസന്വേഷിക്കുന്ന മലപ്പുറം നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.ടി ബാലനും അന്വേഷണ സംഘത്തിലുള്ള മലപ്പുറം ഡി.വൈ.എസ്.പി പി.എം പ്രദീപ്കുമാറും വ്യക്തമാക്കി. സ്ഫോടന കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
തകര്‍ന്ന കാറിലെയും പരിസരത്തെയും എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചതിനാല്‍ കാര്‍ നീക്കം ചെയ്യാന്‍ അനുമതിയായി. കാര്‍ പൊലിസ് കസ്റ്റഡിയില്‍ ക്രെയിന്‍ ഉപയോഗിച്ചു മലപ്പുറം എ.ആര് ക്യാംപിലേക്കോ മറ്റോ നീക്കം ചെയ്യാനാണ് തീരുമാനം. ഇന്നലെ ഇതിനു ശ്രമം നടത്തിയെങ്കിലും റിക്കവറി വാന്‍ തകരാറിലായതിനാല്‍ സാധിച്ചില്ലാത്തതിനാല് ഇന്നു മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."