നിലമ്പൂര്‍ ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം നാളെ
നിലമ്പൂര്‍: ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം നാളെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു. ക്ഷീര വികസന വകുപ്പും ബ്ലോക്ക് പഞ്ചായത്തും വഴിക്കടവ് പഞ്ചായത്തും ക്ഷീര സംഘങ്ങളും ചേര്‍ന്നാണ് വഴിക്കടവ് ടൗണ്‍ ക്ഷീരോത്പാതക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഗമം സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ക്ഷീര കര്‍ഷക സെമിനാര്‍, കന്നുകാലി പ്രദര്‍ശനം, ഡയറി ക്വിസ്, പൊതുസമ്മേളനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടക്കും. രാവിലെ 7.30 ന് കന്നുകാലി പ്രദര്‍ശനം സി.എച്ച് സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ എം.പ്രകാശ്, ഡോ. കെ.എന്‍ നൗഷാദ് എന്നിവര്‍ ക്ലാസെടുക്കും. 11 ന് നടക്കുന്ന സമ്മേളനത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വി.വിനയചന്ദ്രന്‍, പി.മഹേഷ്, ടി.വി ജോര്‍ജ്, ജി.മനോജ് കുമാര്‍, ജോര്‍ജ് ഫിലിപ്പ്, കെ.ദശരഥരാജന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."