ആലങ്കോട് പഞ്ചായത്തില്‍ തെരുവുവിളക്കുകള്‍ നിശ്ചലം
ചങ്ങരംകുളം: നിരവധി തവണ നാട്ടുകാര്‍ മുറവിളി കൂട്ടിയിട്ടും ആലങ്കോട് പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മാസങ്ങളായി തെരുവുവിളക്കുകള്‍ കത്താതിരിക്കുന്നതിന് നടപടി ആയില്ല. സംസ്ഥാന പാതയിലെ അപകടങ്ങള്‍ വര്‍ധിക്കുവാനുള്ള പ്രധാനകാരണവും തെരുവു വിളക്കുകള്‍ പ്രകാശിക്കാത്തതാണ്. പലതവണ പഞ്ചായത്ത് പ്രസിഡന്റിനെ ഇക്കാര്യം അറിയിച്ചെങ്കിലും യാതൊരുനടപടിയും ഇതുവരെയുണ്ടായിട്ടില്ല.
വാഹനാപകടങ്ങളെ തുടര്‍ന്ന് പാതയില്‍ സ്ഥാപിച്ചിരുക്കുന്ന ഡിവൈഡറുകളും വെളിച്ചക്കുറവു മൂലം ഇടിക്കുന്നത് സ്ഥിരം കാഴ്ചയാണ്. മറ്റു പഞ്ചായത്തുകള്‍ ചെയ്തുവരുന്ന സോളാര്‍ അടക്കമുള്ള നൂതന സാങ്കേതിക വിദ്യകള്‍ ആലങ്കോട് പഞ്ചായത്തിലും നടപ്പിലാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ പഞ്ചായത്ത് കരാര്‍ കൊടുത്തിരിക്കുന്ന സ്വകാര്യ കമ്പനിക്ക് ഫ്‌ളൂറസെന്റ് ബള്‍ബുകള്‍ റിപ്പയര്‍ ചെയ്യാനറിയില്ല എന്നാണ് പ്രസിഡന്റിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."