HOME
DETAILS
MAL
പൈപ്പ് ഫാക്ടറിക്കെതിരേ സി.പി.എം ഉപരോധ സമരം ആരംഭിച്ചു
backup
November 11 2016 | 03:11 AM
നാദാപുരം: പേരോട് പ്രവര്‍ത്തിക്കുന്ന പൈപ്പ് ഫാക്ടറിക്കെതിരേ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധ സമരം തുടങ്ങി.
പരിസര മലിനീകരണം ഉണ്ടാകുന്നുവെന്നാരോപിച്ചാണ് സമരം ആരംഭിച്ചത്. നേരത്തെ ഫാക്ടറിക്കെതിരേ സമരം തുടങ്ങിയിരുന്നെങ്കിലും സമവായ നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് പേരോട് ടൗണിനു സമീപം പിവിസി പൈപ്പ് നിര്‍മാണം ആരംഭിച്ചത്.
തുടക്കത്തില്‍ പരിസരവാസികളില്‍ ചിലര്‍ ഫാക്ടറിക്കെതിരേ സമരവുമായി രംഗത്തുവന്നിരുന്നു.
ചെറുകിട സംരംഭമായി ആരംഭിച്ച സ്ഥാപനം അടച്ചുപൂട്ടുന്നതു വരെ സമരം തുടരാനാണ് സി.പി.എം തീരുമാനം. ഉപരോധ സമരം പി.എം ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."